Sunday, November 11, 2018

കുടുംബ പ്രേക്ഷകരെ രസിപ്പിച്ച് വള്ളിക്കുടിലിലെ വെള്ളക്കാരൻ....

കുടുംബ പ്രേക്ഷകരെ രസിപ്പിച്ച് വള്ളിക്കുടിലിലെ വെള്ളക്കാരൻ മുന്നേറ്റം തുടങ്ങി....
എങ്ങുന്നും ഗംഭീര അഭിപ്രായങ്ങൾ മാത്രം...

കണ്ട് ഇറങ്ങിയവർ ഒരേ സ്വരത്തിൽ പറയുന്നു ഇത് ഈ വർഷത്തെ ഏറ്റവും മികച്ച കുടുംബ ചിത്രം..


വള്ളിക്കുടിലിലെ വെള്ളക്കാരൻ ഗംഭീര അഭിപ്രായവുമായി വിജയകരമായി പ്രദർശനം തുടരുന്നു........
തിയേറ്ററുകളിൽ ചിരിയുടെ പൂരം...

എങ്ങും മികച്ച പ്രതികരണങ്ങൾ.. വള്ളിക്കുടിലിലെ വെള്ളക്കാരൻ ജനമനസ്സുകളിലേക്ക്...


ചിരിപ്പിച്ചും രസിപ്പിച്ചും... യുവാക്കൾക്കും, കുടുംബ പ്രേക്ഷകർക്കുമായൊരു ചിത്രം.. "വള്ളിക്കുടിലിൽ വെള്ളക്കാരൻ" ...
#വള്ളിക്കുടിലിലെ_വെള്ളക്കാരൻ
കോമഡിയും റൊമാൻസും കൊണ്ട് സമ്പന്നമായ ഒരു തകർപ്പൻ കളർഫുൾ ഫാമിലി എൻ്റർറ്റൈനർ..

മികച്ചതെന്ന് കണ്ടവരെല്ലാവരും ഒരേ സ്വരത്തിൽ...
വള്ളിക്കുടിലിലെ വെള്ളക്കാരൻ അടുത്ത ഫാമിലി ഹിറ്റിലേക്ക്...

#Vallikudilile_Vellakkaran #Excellent_Reports_Allover #Ganapathy #BaluVarghese #Lal #Family_Entertainer
#GoodResponse

പ്രേക്ഷകരെ ഞെട്ടിച്ച് മധുപാലിന്റെ കുപ്രസിദ്ധ പയ്യൻ….

തീവണ്ടിക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്നിരുന്ന ടോവിനോ ചിത്രം കൂടിയാണ് ഒരു കുപ്രസിദ്ധ പയ്യൻ.. മധുപാൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വി സിനിമാസ് ആണ്.നേരത്തെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ട്രയിലർ തുടങ്ങിയവ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു...

മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു വാണിജ്യ സിനിമയ്ക്ക് വേണ്ട ചേരുവകളുമായാണ് മധുപാലിന്റെ കുപ്രസിദ്ധ പയ്യൻ എത്തിയത്. അനു സിത്താര , നിമിഷ സജയൻ എന്നിവരാണ് ടോവിനോക്ക് ഒപ്പം നായിക വേഷങ്ങളിൽ എത്തിയത്. ഒരു കൊലപാതകത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു പക്കാ റിയലിസ്റ്റിക്ക് ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം സഞ്ചരിക്കുന്നത്. മധുപാൽ എന്ന സംവിധായകനിൽ നിന്നും മറ്റൊരു മനോഹര ചിത്രമാണ് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്....
അജയൻ എന്ന കഥാപത്രമായി ടോവിനോ ജീവിക്കുകയായിരുന്നു എന്നു തന്നെ പറയണം.. തന്റെ കരിയറിലെ തികച്ചും ഒരു വ്യത്യസ്തമായ വേഷമാണ് ടോവിനോയുടെ അജയൻ. മികച്ച പ്രകടനം കൊണ്ട് തന്നെ ആ കഥാപാത്രത്തെ ടോവിനോ ഗംഭീരമാക്കി മാറ്റി. നായിക വേഷങ്ങളിൽ എത്തിയ അനു സിത്താര , നിമിഷ എന്നിവർ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. നിമിഷയുടെ ഹന്ന എന്ന വക്കീൽ കഥാപാത്രം കയ്യടി അർഹിക്കുന്നു. ജീവിത സാഹചര്യങ്ങളോട് പൊരുതി ജീവിക്കുന്ന ഒരു ശക്തമായ കഥാപത്രമാണ് ഹന്നയുടേത്.

ശരണ്യ പൊൻവണ്ണന്റെ മലയാളത്തിലേക്കുളള തിരിച്ചു വരവാണ് ഈ ചിത്രം., അലെൻസിയർ, നെടുമുടി വേണു, സുജിത് ശങ്കർ, സിദ്ദിഖ്, , സുധീർ കരമന, ബാലു വർഗീസ് , ദിലീഷ് പോത്തൻ തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ അണി നിരന്നു. ജീവൻ ജോബ് ഭംഗിയായി തന്നെ തിരക്കഥ ഒരുക്കി, മനോഹരമായ സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. മനോഹരമായ ദൃശങ്ങൾ ഒരുക്കിയത് നൗഷാദ് ഷെരീഫ്‌ ആണ്. ..

ടോവിനോ തോമസിന് കരിയറിൽ ഒരു മികച്ച ചിത്രം കൂടി കൂട്ടിച്ചേർക്കപ്പെടും.. മികച്ച ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ഈ ചിത്രം....
#Oru_Kuprassidha_Payyan #Excellent_Reports_Allover #Running_Successfully #Madhupal #TovinoThomas #AnuSithara #NimishaSajayan #VCinemas #InTheatresNow

Tuesday, November 6, 2018

പ്രണയത്തിന്റെ വ്യത്യസ്ഥമായ രസകരമായ ആഖ്യാനത്തിലൂടെ " ഒറ്റയ്ക്കൊരു കാമുകൻ ".

ഒറ്റയ്ക്കൊരു കാമുകൻ.....







പ്രണയത്തിന്റെ വ്യത്യസ്ഥമായ തലങ്ങളിലൂടെ രസകരമായ ആഖ്യാനത്തിലൂടെ പ്രമേയത്തിലെയും അവതരണത്തിലെയും പുതുമയോടെ പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്ന ചിത്രമാണ് " ഒറ്റയ്ക്കൊരു കാമുകൻ ".

ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ, ഷഹിൻ സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഷാലു റഹിം, ഡെയ്ൻ ഡേവിസ് ( ഡി ഡി ), വിജയരാഘവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ടോഷ് ക്രിസ്റ്റി , മനു എം ലാൽ, ശ്രീജിത്ത് കൊട്ടാരക്കര, സഞ്ജയ്പാൽ, അനൂപ് ചന്ദ്രൻ , മഹേഷ്, രഞ്ജിത്ത്, സിജീഷ് മനയിൽ, അരുന്ധതി നായർ, അഭിരാമി, ലിജോ മോൾ, മീരാ നായർ, നിമി മാനുവൽ, അനിതാ ദിലീപ് എന്നിവരഭിനയിക്കുന്നു


ബാനർ -ഡാസ് ലിംഗ് മൂവി ലാന്റ്, സംവിധാനം -അജിൻ ലാൽ, ജയൻ വന്നേരി, നിർമ്മാണം - പ്രിൻസ് ഗ്ലാരിയൻസ്, സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ , കഥ, തിരക്കഥ, സംഭാഷണം - എസ് കെ സുധീഷ്, ശ്രീഷ് കുമാർ എസ്, ഛായാഗ്രഹണം - സഞ്ജയ് ഹാരിസ്, എക്സി.. പ്രൊഡ്യൂസേഴ്സ് - ജെൻസി പ്രിൻസ്, ആര്യ സാജൻ, പ്രിയ അനൂപ്, സംഗീതം, പശ്ചാത്തല സംഗീതം -വിഷ്ണു മോഹൻ സിതാര , എഡിറ്റിംഗ് -സനൽരാജ്, ഗാനരചന - ഹരി നാരായണൻ ബി കെ , ആലാപനം -ജ്യോത്സ്ന ,രാധാകൃഷ്ണൻ , മൃദുല വാരിയർ, ജോയ് സി സുരേന്ദ്രൻ, വിഷ്ണു മോഹൻ സിതാര , സച്ചിൻ രാജ്, പ്രൊ. കൺട്രോളർ- ജെ പി മണക്കാട്, പ്രോജക്ട് കോ-ഓർഡിനേറ്റർ, ഫിനാൻസ് കൺട്രോളർ- സഞ്ജയ്പാൽ, ചീഫ് അസ്സോ. ഡയറക്ടർ - ശ്രീലാൽ, പ്രോജക്ട് ഡിസൈനർ - നിധീഷ് കെ റ്റി ആർ, കല - കോയാസ് എം, കോസ്റ്റ്യും -സ്റ്റെഫി സേവ്യർ, ചമയം - റോണക്സ് സേവ്യർ, അസ്സോ. ഡയറക്ടേഴ്സ് -സുകുത് കെ എസ് , രഞ്ജിത് റ്റി വി, ബിജു സെലസ്റ്റിയൻ, പ്രൊ.എക്സി.. - നസീർ കൂത്തുപറമ്പ് , ഷാജി കൊല്ലം, ത്രിൽസ് - ഡെയ്ഞ്ചർ മണി, കോറിയോഗ്രാഫി - പ്രസന്ന മാസ്റ്റർ, രാഹുൽ ജോയ് മതി, സ്റ്റിൽസ് - ഗോഡറ്റ് ഗോഡ് ഷ, റഫീഖ് പട്ടേരി, സംവിധാന സഹായികൾ - ആൽബി തോമസ്, റിജു സാഗർ, സുബിൻ രാജ്, സനൽ പിറ്റി, പ്രശാന്ത് പ്രദീപ്, അംബരീഷ്, പ്രൊ.മാനേജേഴ്സ് - റമീസ് ,മഹമൂദ് കാലിക്കറ്റ്, പ്രവീൺ എടവനപ്പാറ, വിതരണം - ഇറോസ് ഇന്റർനാഷണൽ, പി ആർ ഓ - അജയ് തുണ്ടത്തിൽ