ദേവി 2
Review :- AmarNath
Media :- VISMAYAM
TEATER :- reagal Calicut
Status :- 75%
Verdict :- Supper Hit
പ്രഭുദേവ, തമന്ന താരജോഡിയിൽ തമിഴിലെ പോപ്പുലർ സംവിധായകൻ AL വിജയ് ഒരുക്കി 2016 ൽ തീയറ്ററുകളിലെത്തിച്ച ഹൊറർ കോമഡി ചിത്രമായിരുന്നു ദേവി.
ആ സമയത്തെ വലിയൊരു ഹിറ്റ് ചിത്രമായ ദേവി. "ചാൽമാർ" എന്ന ഇന്ത്യയൊട്ടാകെ വൈറലായ പ്രഭുദേവ പാട്ടും ദേവിയെ പ്രേക്ഷകപ്രീതിയോടെ വിജയമാക്കാൻ സഹായിച്ചു.
ആദ്യഭാഗത്തിൽ തന്നെ രണ്ടാം ഭാഗത്തിനുള്ള കഥ ഒരുക്കിവെച്ചുകൊണ്ടുള്ള അവതരണവും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
ഇത്തവണ ഒരു പ്രേതം അല്ല, പകരം പ്രണയത്തിനും തമാശയ്ക്കും പ്രാധാന്യം നൽകി രണ്ടു പ്രേതങ്ങൾ ആണ് ദേവിയിൽ എത്തിയിരിക്കുന്നത്.
ആദ്യഭാഗത്തിന്റെ തുടർച്ചയെന്നോണം കൃഷ്ണയ്ക്കും ദേവിക്കും ഒരു മകളുണ്ട്. എന്നാൽ പുതിയ കഥാപരിസരത്തിൽ എത്തുമ്പോൾ മറ്റൊരു രാജ്യത്ത് നിന്നാണ് കഥ പറയുന്നത്... ചില കാരണങ്ങളാൽ കൃഷ്ണയും ദേവിയും ഇന്ത്യ വിട്ട് ഒറ്റപ്പെട്ട മറ്റൊരു രാജ്യത്ത് എത്തുന്നു. എന്നാൽ അവിടെ കാത്തിരിക്കുന്നത് രണ്ടു പ്രേതങ്ങൾ ആണ്...
തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.
ആദ്യപകുതി തമാശക്കും രണ്ടാംപകുതി റിവഞ്ചും ത്രില്ലിംഗുംമായ കാഴ്ച വിരുന്നാണ് ചിത്രം സമ്മാനിക്കുന്നത്...
എടുത്തു പറയേണ്ടത് പ്രഭുദേവയുടെ പ്രകടന മികവാണ്, മൂന്ന് വ്യത്യസ്ത വേഷങ്ങൾ പ്രഭുദേവയുടെ കയ്യിൽ ഭദ്രമായിരുന്നു. വളരെ മികച്ച രീതിയിൽ തന്നെ പ്രഭുദേവ അത് കൈകാര്യം ചെയ്തു.
തമന്ന, കോവൈ സരള, ബാലാജി എന്നിവർ ഓരോ രംഗവും ചിരിപ്പിച്ചു കടന്നുപോകുന്നുണ്ട് .
പേടിപ്പിച്ച് കയ്യടി വാങ്ങുന്ന ചിത്രമല്ല ദേവി 2. മറിച്ച് ഗംഭീരമായ ഒരു കഥ അതിഗംഭീര അവതരണത്തിലൂടെ പ്രേക്ഷകന് രസിക്കുന്ന രീതിയിൽ പറഞ്ഞു വെച്ചിരിക്കുകയാണിത്.
ഛായാഗ്രഹണമികവും, പശ്ചാത്തലസംഗീതവും, എഡിറ്റിങ്ങും, കളറിംഗുമടക്കം ഒരു സാധാരണ പ്രേക്ഷകനെ 100% തൃപ്തിപ്പെടുത്തുന്ന ചിത്രമാണിത്.
എല്ലാവർക്കും ഒരേ കാഴ്ചപ്പാട് ആയിരിക്കില്ല ഓരോ സിനിമകളും നൽകുന്നത്, അതുകൊണ്ടുതന്നെ കണ്ടു വിലയിരുത്തുക..
ദേവി2 ഹൊറർ കോമഡി ജോണറിൽ നിർമ്മിക്കപ്പെട്ട സിനിമയാണ്. പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത സിനിമ. എന്നാൽ രണ്ടു മണിക്കൂർ ദൈർഘ്യം നഷ്ടബോധം ഇല്ലാതെ ചിരിച്ചു രസിച്ചുകൊണ്ട് കണ്ടു തീർക്കാം..
My rating :- 3.5/5
Devi2 trailer https://youtu.be/oC5GTqA-3_8
Sneakpeek https://youtu.be/xJUhhG0n7fI
Song https://youtu.be/Id7hxLSfp5I.
song making https://youtu.be/no4estkOWM8
Song https://youtu.be/OHmg-8GMqqc