Tuesday, December 25, 2018

കോഴിക്കോട്ടേ കൊറച്ച് ചെറിയ തമാശകളും, കൂടെ ഒരിത്തിരി മൊഹബ്ബത്തും... ' ഹലാക്കിന്റെ അവലും കഞ്ഞീം... '

ഒരു ചെറിയ സിനിമ...കോഴിക്കോട്ടേ കൊറച്ച് ചെറിയ തമാശകളും, കൂടെ ഒരിത്തിരി മൊഹബ്ബത്തും...
' ഹലാക്കിന്റെ അവലും കഞ്ഞീം... '
ഒരു റൊമാൻറിക് കോമഡി എന്റർടൈനർ ആയ ഈ ഹൃസ്വ ചിത്രത്തിന്റെ എട്ട് ദിവസത്തെ ചിത്രീകരണം ഈ ഡിസംബറിൽ പൂർത്തിയായി... ബാക്കി പോസ്റ്റ് പ്രൊഡക്ഷൻ നടന്നു കൊണ്ടിരിക്കുന്നു...
ഒരു കൂട്ടം കോഴിക്കോട്ടുകാർ തന്നെയാണ് ചിത്രത്തിന് പിന്നിൽ.. സാഗർ എസ്. തിരക്കഥയും സംവിധാനവുമൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥ, ചെറുകഥകളുടെ ലോകത്ത് കോഴിക്കോട്ടുകാർക്കിടയിൽ ശ്രദ്ധയാകർഷിച്ച് വരുന്ന സലീൽ ബിൻ ഖാസിമിന്റെതാണ്.
അമൽ ഗോഷ്, അനോൺ ദേവരാജ്, അർജുൻ ടി, രഞ്ജിത്ത് സുവർണ, വൈശാഖ് ബി. രാജ് എന്നിവർ ക്യാമറ ചലിപ്പിക്കുന്നു... അണിയറയിൽ ഒപ്പം അശ്വിൻ ഗോപിനാഥ്, അരുൺ കെ. ജനാർദ്ധനൻ, അശ്വിൻ ദാസ്, കാർത്തിക് പി. എം. എന്നിവരും മറ്റു സുഹൃത്തുക്കളും... ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനിങ് വൈശാഖ് ഷൈഹ ( ഷൈഹ ഡിസൈൻസ് ) നിർവ്വഹിക്കുന്നു..

വിഷ്ണു സുരേഷ് നായക പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുമ്പോൾ, ശ്യാമിലി ആണ് നായികയായി എത്തുന്നത്. ജിഷ്ണു ചേമഞ്ചേരി, ദിലീപ് ഡി. കെ, വിനു കുറുവങ്ങാട്, ജിൻസി മാത്യു, പല്ലവി എസ്, ഐശ്വര്യ കെ. എസ്, എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു...

പുതുവർഷത്തിൽ കൂടുതൽ അറിയിപ്പുകൾക്കായി കാത്തിരിക്കാം... ഏവർക്കും ക്രിസ്ത്മസ് - ന്യൂ ഇയർ ആശംസകൾ...




Friday, December 21, 2018

വരിക്കാശ്ശേരി മനയിലെ ഹോറർ ത്രില്ലർ...

പ്രേതം എന്ന സിനിമയെയും അതിലെ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ.... പ്രത്യേകിച്ച് ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റ് വേഷത്തെ... ഇന്ന് രണ്ടാം ഭാഗം ആദ്യ ഷോ കണ്ടിറങ്ങുമ്പോൾ ആ ഇഷ്ടം കൂടിയേ ഉള്ളൂ.. ഒപ്പം പുതിയ കുറേ ആളുകളെയും പരിചയപ്പെടാൻ പറ്റിയതിന്റെ സന്തോഷവും...
പുതിയ പശ്ചാത്തലവും, മികച്ച അവതരണവുമാണ് എനിക്ക് ഇത്തവണ പ്രേതം സമ്മാനിച്ചത്... പറ്റുന്നവർ ചിത്രം നല്ല തീയേറ്ററിൽ നിന്ന് തന്നെ കാണുക.. കാരണം മികച്ച ശബ്ദാനുഭവവും, അതിനേക്കാളുപരി വിഷ്ണു നാരായണന്റെ മികച്ച ഛായാഗ്രഹണവും ആസ്വദിക്കേണ്ട ഒന്നു തന്നെ...

ആനന്ദ് മധുസൂദനന്റെ പശ്ചാത്തല സംഗീതം ഒരുപാട് ഇഷ്ടപ്പെട്ടു... രംഗത്തിന്റെ തീവ്രത ചോരാതെ അദ്ദേഹം ഭംഗിയായി അത് ചെയ്തിട്ടുണ്ട്....
ഒരു മുഴുനീള എന്റർടൈനർ പാക്കേജ് ആണ് ആദ്യ ഭാഗം പോലെ തന്നെ ഈ ചിത്രവും... ത്രില്ലിംഗും സസ്പെൻസും ഉടനീളം ചാലിച്ച് രഞ്ജിത്ത് ശങ്കർ അത് പാകപ്പെടുത്തി എടുത്തിട്ടുണ്ട്... ജയസൂര്യയുടെ മികച്ച പ്രകടനം, ഡി.ഡി., അമിത്ത്, സാനിയ, ദുർഗ .... എല്ലാവരും നന്നായിട്ടുണ്ട്... വരിക്കാശ്ശേരി മനയിലെ ഹോറർ ത്രില്ലർ, കുടുംബമായി അസ്വദിക്കാവുന്ന ഒരു വെക്കേഷൻ ചിത്രമാണെന്ന് നിസ്സംശയം പറയാം...😊

Thursday, December 20, 2018

AIMM. (ASSOCIATION OF INDIAN MOVIE MAKERS)

AIMM. (ASSOCIATION OF INDIAN MOVIE MAKERS) )ൻറെ ആദ്യത്തെ watsapp   മീറ്റിംഗ് ഡിസംബർ 29 തീയതി രാവിലെ 10. 30 നു എറണാകുളം കലൂർ ആസാദ് റോഡിലുള്ള റിന്യൂവൽ സെന്ററിൽ വച്ചു(Renewel centre executive A/C  Hall ) നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.ആ യോഗത്തിൽ വച്ചു Aimm ൻറെ ലക്ഷ്യത്തെക്കുറിച്ചുള്ള വിശദീകരണങ്ങളുംതുടർന്ന്  എല്ലാവരെയും പരസ്പരം പരിചയപെടുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. അതിനു ശേഷം
ഉച്ചക്ക് 1 മണിക്ക് ഉച്ചഭക്ഷണം കഴിച്ച ശേഷം(എല്ലാവർക്കും ഭക്ഷണം അറേഞ്ച് ചെയ്യുന്നുണ്ട് ) ഉടനെ തന്നെ  അസോസിയേഷൻ മെംബെർഷിപ്‌ എടുക്കുവാനുള്ള നടപടികൾ ആരംഭിക്കും.മെംബെർഷിപ്‌ എടുത്തവർക്കു മാത്രം ആയിരിക്കും കൃത്യം 2മണിക്ക് തുടങ്ങുന്ന  അസോസിയേഷൻ മീറ്റിങ്ങിലും
സാംസ്‌കാരിക സമ്മേളനം, കലാപരിപാടികൾ എന്നിവയിൽ പങ്കെടുക്കാനും ഉള്ള അവസരം ലഭിക്കുകയുള്ളു എന്നറിയിച്ചുകൊള്ളുന്നു. 


ഗ്രൂപ്പിൽ ഇല്ലാത്ത സിനിമയോട് താല്പര്യം ഉള്ള  നിങ്ങളുടെ സുഹൃത്തുകൾക്കും അന്നേ ദിവസം നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്തു മെംബെർഷിപ്‌ എടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
മെംബെർഷിപ്‌ എടുക്കാൻ ആയി 2ഫോട്ടോ, ID  card or ആധാർ card ൻറെകോപ്പി,  Rs. 250/-എന്നിവ കൊണ്ടുവരേണ്ടതാണ് .
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം,
ജനറൽ സെക്രട്ടറി

Wednesday, December 19, 2018

ഓർമ്മ -യുടെ ഫസ്റ്റ് - ലുക്ക് പോസ്റ്റർ റിലീസായി

സൂരജ് ശ്രുതി സിനിമാ സിന്റെ ബാനറിൽ സാജൻ റോബർട്ട് നിർമ്മിച്ച് സുരേഷ് തിരുവല്ല കഥയും സംവിധാനവും നിർവ്വഹിച്ച ഓർമ്മ -യുടെ ഫസ്റ്റ് - ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയങ്കരനായ പ്രിയദർശൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു..

ബാനർ - സൂരജ് ശ്രുതി സിനിമാസ്, നിർമ്മാണം -സാജൻ റോബർട്ട്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , തിരക്കഥ, സംഭാഷണം - ഡോ.രവി പർണ്ണശാല, ഛായാഗ്രഹണം - പ്രതീഷ് നെന്മാറ, എഡിറ്റിംഗ് -കെ.ശ്രീനിവാസ് , പ്രൊ. കൺട്രോളർ- ജയശീലൻ സദാനന്ദൻ, എക്സി.. പ്രൊഡ്യൂസർ - സ്റ്റാൻലി മാത്യൂസ് ജോൺ, അസ്സോ.. ഡയറക്ടർ - കെ ജെ വിനയൻ, ഗാനരചന - അജേഷ് ചന്ദ്രൻ , അനുപമ അനിൽകുമാർ, സംഗീതം -രാജീവ് ശിവ, ബാബുകൃഷ്ണ, ആലാപനം - എം ജി ശ്രീകുമാർ , സൂര്യഗായത്രി, പശ്ചാത്തല സംഗീതം - റോണി റാഫേൽ , കല - റിഷി എം, ചമയം - ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം - സൂര്യ ശ്രീകുമാർ , സ്റ്റിൽസ് _ അജേഷ് ആവണി, ഡിസൈൻ സ്- സജീവ് വ്യാസ, സ്റ്റുഡിയോ - ചിത്രാഞ്ജലി, പി ആർ ഓ - അജയ് തുണ്ടത്തിൽ
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വൈവിധ്യ ബന്ധങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ചിത്രമാണ് ഓർമ്മ
ജയകൃഷ്ണൻ, സൂരജ് കുമാർ, ഗായത്രി അരുൺ, ഓഡ്രി മിറിയം, മഹേഷ്, വി കെ ബൈജു, ദിനേശ് പണിക്കർ , സുരേഷ് തിരുവല്ല , സാബു തിരുവല്ല , ശിവ മുരളി, ഷിബു ലബാൻ, രാജേഷ് പുനലൂർ, ജയ്സപ്പൻ മത്തായി, ആൽഫി, സണ്ണി വിൽസൻ, കെ പി സുരേഷ് കുമാർ, സ്റ്റാൻലി മാത്യൂസ് ജോൺ, അൻജു നായർ, മണക്കാട് ലീല , ശോഭാ മോഹൻ, അഷി, അമ്പിളി, ബീനാ സുനിൽ, ഐശ്വര്യ എന്നിവരഭിനയിക്കുന്നു
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ

Wednesday, December 12, 2018

രഞ്ജിത്ത് ശങ്കറിന്റെ പ്രേതം രണ്ടാം വരവിനൊരുങ്ങുന്നു...

വ്യത്യസ്ഥ പ്രമേയങ്ങൾ അതിഗംഭീര അവതരണ പ്രകടന മികവാൽ പ്രേക്ഷകന് കാഴ്ച്ചാനുഭവം സമ്മാനിക്കുന്നവയാണ് സമീപക്കാല ജയസൂര്യ ചിത്രങ്ങളെല്ലാം.
മെന്റലിസം വിഷയമാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ ഹൊറർ ത്രില്ലർ ചിത്രമായ പ്രേതം എല്ലാ അർത്ഥത്തിലും മികച്ചൊരു ചിത്രമാണ്.


ഹൊററും കോമഡിയും സമാസമം ചേർത്തൊരുക്കിയ ഈ എന്റർടൈനർ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു.
ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പ്രേതം 2 ഈ X'mas ന് റിലീസ് ചെയ്യുകയാണ്.


അനാവശ്യ ഹൈപ്പ് ഇല്ലാതെ വരുന്ന പ്രേതം 2 ന്റെ പുറത്തിറങ്ങിയ ട്രൈയിലറും പോസ്റ്ററുകളും മാനദണ്ഡമാക്കിയാൽ വരാനിരിക്കുന്നത് രഞ്ജിത്ത് ശങ്കറിന്റെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും ഈ പ്രേതം 2. വരിക്കാശ്ശേരി മനയും പുതിയ താരനിരയും ഈ ചിത്രത്തിന് പുതുമയേകാൻ സാധ്യതയുണ്ട്.

വരിക്കാശ്ശേരി മനയിലെ പ്രേതക്കഥയുമായാണ് ഇത്തവണ...
ട്രെയിലറിനു ശേഷമിറങ്ങിയ ആദ്യ ഗാനത്തിന്റെ lyric video കഴിഞ്ഞ ദിവസമാണ് കാണാനിടയായത്... ആദ്യ ഭാഗത്തെക്കാൾ ത്രില്ലടിപ്പിക്കുന്ന വിധം ഒരു രണ്ടാം ഭാഗമാണ്, നിങ്ങളെപ്പോലെ എന്റെ മനസ്സിലുമുള്ളത്... അത് ശരി വെക്കുന്ന ട്രെയ്ലറും, ഇന്നലെ കണ്ട ആദ്യ ഗാനവും പ്രതീക്ഷ വർദ്ധിപ്പിച്ചു... രഞ്ജിത്ത് ശങ്കർ ചിത്രങ്ങളുടെ പശ്ചാത്തലങ്ങളിൽ നിന്നും... മുഴുവനായും എന്നു തന്നെ പറയാം... വേറിട്ടു നിന്നിരുന്ന അവതരണമാണ് പ്രേതം... അതിന് ഒരു രണ്ടാം ഭാഗമെന്ന് കേൾക്കുമ്പോൾ തന്നെ പ്രതീക്ഷ ഏറെയാണ്... എന്തായാലും ഡിസംബർ 21 വരെ കാത്തിരിക്കാം..😊
https://youtu.be/tHEb8HgYixc


കാത്തിരിക്കുന്നു,
ജോൺ ഡോൺബോസ്ക്കോയുടെ രണ്ടാം വരവിന്.
#പ്രേതം #ജയസൂര്യ #രഞ്ജിത്ത്_ശങ്കർ #Dreams_N_Beyonds #punyalanCinemasRelease

Monday, December 10, 2018

കടലിന്റെ പുസ്തകം തുടങ്ങി....

ദി എലൈവ് മീഡിയയുടെ ബാനറിൽ ദി എലൈവ് മീഡിയ നിർമ്മിക്കുന്ന "കടലിന്റെ പുസ്തകം" കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് പീറ്റർ സുന്ദർദാസ് സംവിധാനം ചെയ്യുന്നു. കടലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു..


അവധിക്കാലം ആഘോഷിക്കാൻ കോവളം ബീച്ചിലെത്തുന്ന കുടുംബം. മാതാപിതാക്കളും ആറുവയസ്സുകാരൻ കുട്ടിയുമടങ്ങുന്നതാണാ കുടുംബം. കടൽക്കാഴ്ചകൾ കാണുന്നതിനൊപ്പം അവിടുത്തെ ദൃശ്യങ്ങളും കാമറയിൽ പകർത്തുന്ന മാതാപിതാക്കൾ. ഇതേ സമയം കടൽക്കരയിൽ ഓടിക്കളിക്കുകയായിരുന്ന കുട്ടിയെ ഒരു വലിയ തിരമാലയിൽപ്പെട്ട് കാണാതാകുന്നു: വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച്, രജിസ്റ്റർ മാര്യേജ് ചെയ്യാനിറങ്ങിത്തിരിച്ച കമിതാക്കൾ ഈ സമയം അവിടെയെത്തുന്നു. കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ യുവാവിനെ അപ്രതീക്ഷിതമായി ആരൊക്കെയോ ആക്രമിക്കുകയും അതേ തുടർന്ന് പെൺകുട്ടിയെ കാണാതാകുകയും ചെയ്യുന്നു: അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് കഥയുടെ ഗതി നിർണ്ണയിക്കുന്നത്..



ബാനർ -ദി എലൈവ് മീഡിയ, നിർമ്മാണം - ദി എലൈവ് മീഡിയ, കഥ, തിരക്കഥ, സംഭാഷണം - പീറ്റർ സുന്ദർദാസ് , ചീഫ് അസ്സോ. ഡയറക്ടർ -എസ് പി മഹേഷ്, ഛായാഗ്രഹണം - എസ് ലോവൽ, എഡിറ്റിംഗ് - രതീഷ് മോഹൻ, ഗാനരചന - ഹരി നാരായണൻ, സംഗീതം - ഗോപി സുന്ദർ, നൃത്തം -സജന നജാം, ആക്ഷൻ - അനിൽ , ചമയം - ഉദയൻ നേമം, കോസ്റ്റും - സൂര്യാ ശ്രീകുമാർ , ഹെയർ ഡ്രസ്സർ-സിന്ദ, അസ്സോ.. ഡയറക്ടർ - വി എസ് സജിത് ലാൽ, സംവിധാന സഹായികൾ - വി എസ് ടോൺസ്, രഞ്ജിത് രാജേന്ദ്രൻ, കല - രാധാകൃഷ്ണൻ , പ്രൊ.. കൺട്രോളർ- ഇക്ബാൽ പാനായിക്കുളം, പ്രൊ: മാനേജർ - സുനിൽ പനച്ചിമൂട്, പ്രൊ: എക്സി: -ചന്ദ്രദാസ്, സ്റ്റിൽസ് - ഷാലു പേയാട്, പി ആർ ഓ _ അജയ് തുണ്ടത്തിൽ

ഹേമന്ദ് മേനോൻ , പ്രിയങ്കാ നായർ, അനു ട്രെസ്സ, ദിനേശ് പണിക്കർ , അനിൽ പപ്പൻ, മങ്കാ മഹേഷ്, ഫെബിൻ, അഞ്ജു നായർ, മാസ്റ്റർ ഏബിൾ പീറ്റർ, തിരുമല രാമചന്ദ്രൻ എന്നിവരഭിനയിക്കുന്നു..





Wednesday, December 5, 2018

"ഥൻ" ഡിസം. 7 മുതൽ തീയേറ്ററുകളിൽ

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, കല, ചമയം, കോസ്റ്റ്വും, സംഘട്ടനം, ഡബ്ബിംഗ്, നിർമ്മാണം തുടങ്ങി പത്ത് കാര്യങ്ങൾ "ഥൻ" -ലൂടെ നിർവ്വഹിച്ച് ഗിന്നസ് റിക്കോർഡ് ലക്ഷ്യമിടുന്നു. അഡ്വക്കേറ്റ് മായാ ശിവയാണ് ചരിത്രപരമായ ഉദ്യമത്തിനു പിന്നിലെ വനിത. അമ്പു എന്ന ആദിവാസിയെ അവതരിപ്പിക്കുന്നത് മായയുടെ ഭർത്താവ് ശിവ-യാണ്. കേരള വൈദ്യുത ബോർഡിൽ ഉദ്യോഗസ്ഥനും സൈക്ലിംഗിൽ ദേശീയ, ദേശീയ ഗെയിംസ് മെഡലിസ്റ്റുമാണ് ശിവ. അവരുടെ മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അദിത്യദേവ് ചിത്രത്തിലൊരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.





വനത്തിൽ സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ തന്റെ കാമുകന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിഷാ കൃഷ്ണൻ ശ്രമിക്കുന്നു. അവിടെ വെച്ച് അമ്പു എന്ന ആദിവാസി അവരെ ആക്രമിക്കുന്നു- ആ ആക്രമണത്തിൽ നിന്നും അവരെ രക്ഷപ്പെടുത്തുന്ന അരവിന്ദൻ എന്ന സാമൂഹ്യ പ്രവർത്തകൻ, അമ്പുവിന്റെയും അവിടുത്തെ ആദിവാസികളുടെയും കഥ അവരോടു വിവരിക്കുന്നു.

ബാനർ - ആദിത്യദേവ് ഫിലിംസ്, കഥ, തിരക്കഥ, സംഭാഷണം, കല, കോസ്റ്റ്യും, ചമയം, സ്റ്റണ്ട്, ഡബ്ബിംഗ്, നിർമ്മാണം, സംവിധാനം - മായ ശിവ, ഛായാഗ്രഹണം -അരുൺ കെ വി, എഡിറ്റിംഗ് - ശ്രീരാജ് എസ് ആർ , പശ്ചാത്തല സംഗീതം - സജീവ് മംഗലത്ത്, സൗണ്ട് എഫക്ട്സ് - രാജ് മാർത്താണ്ടം, ശബ്ദമിശ്രണം - വിനോദ് വി ശിവറാം, ഡി ഐ കളറിസ്റ്റ് - മഹാദേവൻ എം, സ്റ്റുഡിയോ, പാക്കേജ് - ചിത്രാഞ്ജലി, പി ആർ ഓ - അജയ് തുണ്ടത്തിൽ

തിരുവനന്തപുരം വിതുര വനമേഖലയിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിനു ലഭിക്കുന്ന കളക്ഷന്റെ അൻപതു ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു.

ശിവ, ആദിത്യദേവ് , ലക്ഷ്മി, കുമാരി കൃഷ്ണ എന്നിവരഭിനയിക്കുന്നു.

Monday, December 3, 2018

‘ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ’ റിലീസിനെത്തുന്നു...

യുവനടൻ വിജയകുമാർ പ്രഭാകരന്റെ സംവിധാനത്തിൽ 'ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ' എന്ന ചിത്രം ഈ വാരം റിലീസിനെത്തുന്നു. ഷൈൻ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

സെക്കൻഡ് ഷോ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ വിജയകുമാർ പ്രഭാകരൻ അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടർ കൂടി ആയിരുന്നു.

സൺ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറിൽ ഡോ. സുന്ദർമേനോൻ ചിത്രം നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പി.എസ് ആണ്. ആലപ്പുഴയിലും പരിസരത്തും ചിത്രീകരണം പൂർത്തിയായ ചിത്രം ഡിസംബർ 7 ന് പ്രദർശനത്തിനെത്തും..
#Keep_Waiting

#Oru_Kattil_Oru_Paykappal #Dec7 #Release #Sun_Ads #P_Vijayakumar

Sunday, November 11, 2018

കുടുംബ പ്രേക്ഷകരെ രസിപ്പിച്ച് വള്ളിക്കുടിലിലെ വെള്ളക്കാരൻ....

കുടുംബ പ്രേക്ഷകരെ രസിപ്പിച്ച് വള്ളിക്കുടിലിലെ വെള്ളക്കാരൻ മുന്നേറ്റം തുടങ്ങി....
എങ്ങുന്നും ഗംഭീര അഭിപ്രായങ്ങൾ മാത്രം...

കണ്ട് ഇറങ്ങിയവർ ഒരേ സ്വരത്തിൽ പറയുന്നു ഇത് ഈ വർഷത്തെ ഏറ്റവും മികച്ച കുടുംബ ചിത്രം..


വള്ളിക്കുടിലിലെ വെള്ളക്കാരൻ ഗംഭീര അഭിപ്രായവുമായി വിജയകരമായി പ്രദർശനം തുടരുന്നു........
തിയേറ്ററുകളിൽ ചിരിയുടെ പൂരം...

എങ്ങും മികച്ച പ്രതികരണങ്ങൾ.. വള്ളിക്കുടിലിലെ വെള്ളക്കാരൻ ജനമനസ്സുകളിലേക്ക്...


ചിരിപ്പിച്ചും രസിപ്പിച്ചും... യുവാക്കൾക്കും, കുടുംബ പ്രേക്ഷകർക്കുമായൊരു ചിത്രം.. "വള്ളിക്കുടിലിൽ വെള്ളക്കാരൻ" ...
#വള്ളിക്കുടിലിലെ_വെള്ളക്കാരൻ
കോമഡിയും റൊമാൻസും കൊണ്ട് സമ്പന്നമായ ഒരു തകർപ്പൻ കളർഫുൾ ഫാമിലി എൻ്റർറ്റൈനർ..

മികച്ചതെന്ന് കണ്ടവരെല്ലാവരും ഒരേ സ്വരത്തിൽ...
വള്ളിക്കുടിലിലെ വെള്ളക്കാരൻ അടുത്ത ഫാമിലി ഹിറ്റിലേക്ക്...

#Vallikudilile_Vellakkaran #Excellent_Reports_Allover #Ganapathy #BaluVarghese #Lal #Family_Entertainer
#GoodResponse

പ്രേക്ഷകരെ ഞെട്ടിച്ച് മധുപാലിന്റെ കുപ്രസിദ്ധ പയ്യൻ….

തീവണ്ടിക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്നിരുന്ന ടോവിനോ ചിത്രം കൂടിയാണ് ഒരു കുപ്രസിദ്ധ പയ്യൻ.. മധുപാൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വി സിനിമാസ് ആണ്.നേരത്തെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ട്രയിലർ തുടങ്ങിയവ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു...

മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു വാണിജ്യ സിനിമയ്ക്ക് വേണ്ട ചേരുവകളുമായാണ് മധുപാലിന്റെ കുപ്രസിദ്ധ പയ്യൻ എത്തിയത്. അനു സിത്താര , നിമിഷ സജയൻ എന്നിവരാണ് ടോവിനോക്ക് ഒപ്പം നായിക വേഷങ്ങളിൽ എത്തിയത്. ഒരു കൊലപാതകത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു പക്കാ റിയലിസ്റ്റിക്ക് ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം സഞ്ചരിക്കുന്നത്. മധുപാൽ എന്ന സംവിധായകനിൽ നിന്നും മറ്റൊരു മനോഹര ചിത്രമാണ് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്....
അജയൻ എന്ന കഥാപത്രമായി ടോവിനോ ജീവിക്കുകയായിരുന്നു എന്നു തന്നെ പറയണം.. തന്റെ കരിയറിലെ തികച്ചും ഒരു വ്യത്യസ്തമായ വേഷമാണ് ടോവിനോയുടെ അജയൻ. മികച്ച പ്രകടനം കൊണ്ട് തന്നെ ആ കഥാപാത്രത്തെ ടോവിനോ ഗംഭീരമാക്കി മാറ്റി. നായിക വേഷങ്ങളിൽ എത്തിയ അനു സിത്താര , നിമിഷ എന്നിവർ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. നിമിഷയുടെ ഹന്ന എന്ന വക്കീൽ കഥാപാത്രം കയ്യടി അർഹിക്കുന്നു. ജീവിത സാഹചര്യങ്ങളോട് പൊരുതി ജീവിക്കുന്ന ഒരു ശക്തമായ കഥാപത്രമാണ് ഹന്നയുടേത്.

ശരണ്യ പൊൻവണ്ണന്റെ മലയാളത്തിലേക്കുളള തിരിച്ചു വരവാണ് ഈ ചിത്രം., അലെൻസിയർ, നെടുമുടി വേണു, സുജിത് ശങ്കർ, സിദ്ദിഖ്, , സുധീർ കരമന, ബാലു വർഗീസ് , ദിലീഷ് പോത്തൻ തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ അണി നിരന്നു. ജീവൻ ജോബ് ഭംഗിയായി തന്നെ തിരക്കഥ ഒരുക്കി, മനോഹരമായ സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. മനോഹരമായ ദൃശങ്ങൾ ഒരുക്കിയത് നൗഷാദ് ഷെരീഫ്‌ ആണ്. ..

ടോവിനോ തോമസിന് കരിയറിൽ ഒരു മികച്ച ചിത്രം കൂടി കൂട്ടിച്ചേർക്കപ്പെടും.. മികച്ച ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ഈ ചിത്രം....
#Oru_Kuprassidha_Payyan #Excellent_Reports_Allover #Running_Successfully #Madhupal #TovinoThomas #AnuSithara #NimishaSajayan #VCinemas #InTheatresNow

Tuesday, November 6, 2018

പ്രണയത്തിന്റെ വ്യത്യസ്ഥമായ രസകരമായ ആഖ്യാനത്തിലൂടെ " ഒറ്റയ്ക്കൊരു കാമുകൻ ".

ഒറ്റയ്ക്കൊരു കാമുകൻ.....







പ്രണയത്തിന്റെ വ്യത്യസ്ഥമായ തലങ്ങളിലൂടെ രസകരമായ ആഖ്യാനത്തിലൂടെ പ്രമേയത്തിലെയും അവതരണത്തിലെയും പുതുമയോടെ പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്ന ചിത്രമാണ് " ഒറ്റയ്ക്കൊരു കാമുകൻ ".

ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ, ഷഹിൻ സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഷാലു റഹിം, ഡെയ്ൻ ഡേവിസ് ( ഡി ഡി ), വിജയരാഘവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ടോഷ് ക്രിസ്റ്റി , മനു എം ലാൽ, ശ്രീജിത്ത് കൊട്ടാരക്കര, സഞ്ജയ്പാൽ, അനൂപ് ചന്ദ്രൻ , മഹേഷ്, രഞ്ജിത്ത്, സിജീഷ് മനയിൽ, അരുന്ധതി നായർ, അഭിരാമി, ലിജോ മോൾ, മീരാ നായർ, നിമി മാനുവൽ, അനിതാ ദിലീപ് എന്നിവരഭിനയിക്കുന്നു


ബാനർ -ഡാസ് ലിംഗ് മൂവി ലാന്റ്, സംവിധാനം -അജിൻ ലാൽ, ജയൻ വന്നേരി, നിർമ്മാണം - പ്രിൻസ് ഗ്ലാരിയൻസ്, സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ , കഥ, തിരക്കഥ, സംഭാഷണം - എസ് കെ സുധീഷ്, ശ്രീഷ് കുമാർ എസ്, ഛായാഗ്രഹണം - സഞ്ജയ് ഹാരിസ്, എക്സി.. പ്രൊഡ്യൂസേഴ്സ് - ജെൻസി പ്രിൻസ്, ആര്യ സാജൻ, പ്രിയ അനൂപ്, സംഗീതം, പശ്ചാത്തല സംഗീതം -വിഷ്ണു മോഹൻ സിതാര , എഡിറ്റിംഗ് -സനൽരാജ്, ഗാനരചന - ഹരി നാരായണൻ ബി കെ , ആലാപനം -ജ്യോത്സ്ന ,രാധാകൃഷ്ണൻ , മൃദുല വാരിയർ, ജോയ് സി സുരേന്ദ്രൻ, വിഷ്ണു മോഹൻ സിതാര , സച്ചിൻ രാജ്, പ്രൊ. കൺട്രോളർ- ജെ പി മണക്കാട്, പ്രോജക്ട് കോ-ഓർഡിനേറ്റർ, ഫിനാൻസ് കൺട്രോളർ- സഞ്ജയ്പാൽ, ചീഫ് അസ്സോ. ഡയറക്ടർ - ശ്രീലാൽ, പ്രോജക്ട് ഡിസൈനർ - നിധീഷ് കെ റ്റി ആർ, കല - കോയാസ് എം, കോസ്റ്റ്യും -സ്റ്റെഫി സേവ്യർ, ചമയം - റോണക്സ് സേവ്യർ, അസ്സോ. ഡയറക്ടേഴ്സ് -സുകുത് കെ എസ് , രഞ്ജിത് റ്റി വി, ബിജു സെലസ്റ്റിയൻ, പ്രൊ.എക്സി.. - നസീർ കൂത്തുപറമ്പ് , ഷാജി കൊല്ലം, ത്രിൽസ് - ഡെയ്ഞ്ചർ മണി, കോറിയോഗ്രാഫി - പ്രസന്ന മാസ്റ്റർ, രാഹുൽ ജോയ് മതി, സ്റ്റിൽസ് - ഗോഡറ്റ് ഗോഡ് ഷ, റഫീഖ് പട്ടേരി, സംവിധാന സഹായികൾ - ആൽബി തോമസ്, റിജു സാഗർ, സുബിൻ രാജ്, സനൽ പിറ്റി, പ്രശാന്ത് പ്രദീപ്, അംബരീഷ്, പ്രൊ.മാനേജേഴ്സ് - റമീസ് ,മഹമൂദ് കാലിക്കറ്റ്, പ്രവീൺ എടവനപ്പാറ, വിതരണം - ഇറോസ് ഇന്റർനാഷണൽ, പി ആർ ഓ - അജയ് തുണ്ടത്തിൽ


Tuesday, October 23, 2018

പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തുന്ന നല്ലവിശേഷം പൂർത്തിയായി.....

ജലം ജീവനാണ് എന്ന പ്രകൃതിബോധവും ഒപ്പം ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തുന്ന ചിത്രമാണ് നല്ലവിശേഷം..


ബാനർ - പ്രവാസി ഫിലിംസ്, കഥ, സംവിധാനം -അജിതൻ, കോ: പ്രൊഡ്യൂസർ - ശ്രീജി ഗോപിനാഥൻ, തിരക്കഥ, സംഭാഷണം - വിനോദ് വിശ്വൻ, ഛായാഗ്രഹണം - നുറൂദീൻ ബാവ , ചീഫ് അസ്സോ.. ഡയറക്ടർ - മനീഷ് ഭാർഗവൻ, എഡിറ്റിംഗ് -സുജിത് സഹദേവ് , ഗാനരചന - മുരുകൻ കാട്ടാക്കട , ഉഷാ മേനോൻ, സംഗീതം - സൂരജ് നായർ, റെക്സ്, ആലാപനം - നജീം അർഷാദ്, ശ്രുതി, മുരുകൻ കാട്ടാക്കട , പ്രൊ: കൺട്രോളർ-ശ്യാം സരസ്സ്, പി ആർ ഓ - അജയ് തുണ്ടത്തിൽ


ബിജു സോപാനം, ശ്രീജി ഗോപിനാഥൻ, ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബാലാജി, ദിനേശ് പണിക്കർ , ശശികുമാർ (കാക്കമുട്ട ഫെയിം), കലാഭവൻ നാരായണൻകുട്ടി , തിരുമല രാമചന്ദ്രൻ , രമേഷ് വലിയശാല, വളവിൽ മധു, രമേഷ് ഗോപാൽ, അനിഷ സീനു, അപർണ്ണ നായർ, രുക്മിണിയമ്മ, ശ്രീജ, സ്റ്റെല്ലാ രാജ, രെഞ്ചു, അർച്ചന, വീണാ കൊല്ലം, ആൻസി മാട്ടൂൽ, ബേബി വർഷ എന്നിവരഭിനയിക്കുന്നു..

മികച്ച ഒരു കുടുംബചിത്രമായിരിക്കും 'വള്ളികുടിലിലെ വെള്ളക്കാരൻ'...

ബാലു വർഗീസ്, ഗണപതി, ലാൽ, എന്നിവർ നായക വേഷത്തിലെത്തുന്ന വള്ളികുടിലിലെ വെള്ളക്കാരന്റെ ട്രയ്ലരും പാട്ടും കാണാം ..
Trailer : https://youtu.be/pZw76nIRWXs

ആദ്യ ഗാനം കിടിലൻ ദീപക്ക് ദേവ് മ്യൂസിക്കൽ..
https://youtu.be/ujeHS6FywYQ
Image may contain: 5 people, people smiling, textImage may contain: 4 people, text and outdoor
മികച്ച ഒരു കുടുംബചിത്രമായിരിക്കും വള്ളികുടിലിലെ വെള്ളക്കാരൻ... ലാൽ, ബാലു വർഗീസ് ഗണപതി, മുത്തുമണി, അജുവർഗീസ്, രാഹുൽ മാധവ്, രഞ്ജിപണിക്കർ, പാഷാണം ഷാജി, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും മറ്റു താരങ്ങളും ഒന്നിക്കുന്നു...Image may contain: 2 people, people smiling, people standing and textImage may contain: 10 people, people smiling, text
"വേണ്ട വേണ്ട വേണ്ട മോനെ" എന്നു തുടങ്ങുന്ന വള്ളികുടിലിലെ വെള്ളക്കാരനിലെ രണ്ടാമത്തെ ഗാനം റിലീസ് ആയി കാണാം.. 
Watch: https://youtu.be/MZeAo5Xyt0A
Image may contain: 4 people, text



തിയറ്ററിൽ പൊട്ടിച്ചിരി ഉണർത്താൻ ഈ അപ്പനും മക്കളും ഉടൻ തന്നെ തിയറ്ററിൽ... അപ്പോ എങ്ങനെയാ കൂടെ ഉണ്ടാകില്ലേ..?
Image may contain: 3 people, beard and textImage may contain: 3 people, people smiling, outdoor