പ്രേതം എന്ന സിനിമയെയും അതിലെ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ.... പ്രത്യേകിച്ച് ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റ് വേഷത്തെ... ഇന്ന് രണ്ടാം ഭാഗം ആദ്യ ഷോ കണ്ടിറങ്ങുമ്പോൾ ആ ഇഷ്ടം കൂടിയേ ഉള്ളൂ.. ഒപ്പം പുതിയ കുറേ ആളുകളെയും പരിചയപ്പെടാൻ പറ്റിയതിന്റെ സന്തോഷവും...
പുതിയ പശ്ചാത്തലവും, മികച്ച അവതരണവുമാണ് എനിക്ക് ഇത്തവണ പ്രേതം സമ്മാനിച്ചത്... പറ്റുന്നവർ ചിത്രം നല്ല തീയേറ്ററിൽ നിന്ന് തന്നെ കാണുക.. കാരണം മികച്ച ശബ്ദാനുഭവവും, അതിനേക്കാളുപരി വിഷ്ണു നാരായണന്റെ മികച്ച ഛായാഗ്രഹണവും ആസ്വദിക്കേണ്ട ഒന്നു തന്നെ...
ആനന്ദ് മധുസൂദനന്റെ പശ്ചാത്തല സംഗീതം ഒരുപാട് ഇഷ്ടപ്പെട്ടു... രംഗത്തിന്റെ തീവ്രത ചോരാതെ അദ്ദേഹം ഭംഗിയായി അത് ചെയ്തിട്ടുണ്ട്....
ഒരു മുഴുനീള എന്റർടൈനർ പാക്കേജ് ആണ് ആദ്യ ഭാഗം പോലെ തന്നെ ഈ ചിത്രവും... ത്രില്ലിംഗും സസ്പെൻസും ഉടനീളം ചാലിച്ച് രഞ്ജിത്ത് ശങ്കർ അത് പാകപ്പെടുത്തി എടുത്തിട്ടുണ്ട്... ജയസൂര്യയുടെ മികച്ച പ്രകടനം, ഡി.ഡി., അമിത്ത്, സാനിയ, ദുർഗ .... എല്ലാവരും നന്നായിട്ടുണ്ട്... വരിക്കാശ്ശേരി മനയിലെ ഹോറർ ത്രില്ലർ, കുടുംബമായി അസ്വദിക്കാവുന്ന ഒരു വെക്കേഷൻ ചിത്രമാണെന്ന് നിസ്സംശയം പറയാം...😊

No comments:
Post a Comment