Tuesday, October 23, 2018

പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തുന്ന നല്ലവിശേഷം പൂർത്തിയായി.....

ജലം ജീവനാണ് എന്ന പ്രകൃതിബോധവും ഒപ്പം ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തുന്ന ചിത്രമാണ് നല്ലവിശേഷം..


ബാനർ - പ്രവാസി ഫിലിംസ്, കഥ, സംവിധാനം -അജിതൻ, കോ: പ്രൊഡ്യൂസർ - ശ്രീജി ഗോപിനാഥൻ, തിരക്കഥ, സംഭാഷണം - വിനോദ് വിശ്വൻ, ഛായാഗ്രഹണം - നുറൂദീൻ ബാവ , ചീഫ് അസ്സോ.. ഡയറക്ടർ - മനീഷ് ഭാർഗവൻ, എഡിറ്റിംഗ് -സുജിത് സഹദേവ് , ഗാനരചന - മുരുകൻ കാട്ടാക്കട , ഉഷാ മേനോൻ, സംഗീതം - സൂരജ് നായർ, റെക്സ്, ആലാപനം - നജീം അർഷാദ്, ശ്രുതി, മുരുകൻ കാട്ടാക്കട , പ്രൊ: കൺട്രോളർ-ശ്യാം സരസ്സ്, പി ആർ ഓ - അജയ് തുണ്ടത്തിൽ


ബിജു സോപാനം, ശ്രീജി ഗോപിനാഥൻ, ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബാലാജി, ദിനേശ് പണിക്കർ , ശശികുമാർ (കാക്കമുട്ട ഫെയിം), കലാഭവൻ നാരായണൻകുട്ടി , തിരുമല രാമചന്ദ്രൻ , രമേഷ് വലിയശാല, വളവിൽ മധു, രമേഷ് ഗോപാൽ, അനിഷ സീനു, അപർണ്ണ നായർ, രുക്മിണിയമ്മ, ശ്രീജ, സ്റ്റെല്ലാ രാജ, രെഞ്ചു, അർച്ചന, വീണാ കൊല്ലം, ആൻസി മാട്ടൂൽ, ബേബി വർഷ എന്നിവരഭിനയിക്കുന്നു..

മികച്ച ഒരു കുടുംബചിത്രമായിരിക്കും 'വള്ളികുടിലിലെ വെള്ളക്കാരൻ'...

ബാലു വർഗീസ്, ഗണപതി, ലാൽ, എന്നിവർ നായക വേഷത്തിലെത്തുന്ന വള്ളികുടിലിലെ വെള്ളക്കാരന്റെ ട്രയ്ലരും പാട്ടും കാണാം ..
Trailer : https://youtu.be/pZw76nIRWXs

ആദ്യ ഗാനം കിടിലൻ ദീപക്ക് ദേവ് മ്യൂസിക്കൽ..
https://youtu.be/ujeHS6FywYQ
Image may contain: 5 people, people smiling, textImage may contain: 4 people, text and outdoor
മികച്ച ഒരു കുടുംബചിത്രമായിരിക്കും വള്ളികുടിലിലെ വെള്ളക്കാരൻ... ലാൽ, ബാലു വർഗീസ് ഗണപതി, മുത്തുമണി, അജുവർഗീസ്, രാഹുൽ മാധവ്, രഞ്ജിപണിക്കർ, പാഷാണം ഷാജി, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും മറ്റു താരങ്ങളും ഒന്നിക്കുന്നു...Image may contain: 2 people, people smiling, people standing and textImage may contain: 10 people, people smiling, text
"വേണ്ട വേണ്ട വേണ്ട മോനെ" എന്നു തുടങ്ങുന്ന വള്ളികുടിലിലെ വെള്ളക്കാരനിലെ രണ്ടാമത്തെ ഗാനം റിലീസ് ആയി കാണാം.. 
Watch: https://youtu.be/MZeAo5Xyt0A
Image may contain: 4 people, text



തിയറ്ററിൽ പൊട്ടിച്ചിരി ഉണർത്താൻ ഈ അപ്പനും മക്കളും ഉടൻ തന്നെ തിയറ്ററിൽ... അപ്പോ എങ്ങനെയാ കൂടെ ഉണ്ടാകില്ലേ..?
Image may contain: 3 people, beard and textImage may contain: 3 people, people smiling, outdoor

Monday, October 22, 2018

ആക്ഷനും പ്രണയവും കോര്‍ത്തിണക്കി വിശാലിന്റെ 'സണ്ടക്കോഴി 2'

ഉത്സവ ലഹരി ഉണര്‍ത്തി  രോമാഞ്ചം കൊള്ളിക്കാൻ ‘സണ്ടക്കോഴി 2’..
നടൻ വിശാലിൻ്റെ  രണ്ടാമത്തെ സിനിമയായിരുന്നു സണ്ടക്കോഴി .ഈ സിനിമയുടെ വൻ വിജയം വിശാലിന് നേടി കൊടുത്തത് തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ എന്ന അംഗീകാരവും...
കിടിലൻ ട്രെയ്ലർ കാണാത്തവർക്കായി...
https://youtu.be/71uCBBdNqDg


Image may contain: 3 people, people smiling, text

ആക്ഷനും പ്രണയവും കോര്‍ത്തിണക്കി വിശാലിന്റെ 'സണ്ടക്കോഴി 2'

#വിശാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സണ്ടക്കോഴിയുടെ രണ്ടാം ഭാഗം. ആക്ഷനും പ്രണയവും  കോര്‍ത്തിണക്കി എത്തുന്ന രണ്ടാം ഭാഗത്തില്‍  #കീര്‍ത്തി_സുരേഷാണ് നായിക. ആദ്യ ഭാഗത്തിന്റെ സംവിധായകന്‍ #ലിംഗുസ്വാമി തന്നെയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. 

രാജ് കിരണ്‍,നന്ദ പെരിയസാമി, ഹരിഷ് പേരടി,അപ്പാനി ശരത്, കഞ്ചാ കറുപ്പ്, മാരിമുത്ത്, രവി മരിയ, ജോ മല്ലൂരി, തെന്നവന്‍, കബാലി വിശ്വനാഥ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

#ശക്തിവേലാണ് #സണ്ടക്കോഴി2 ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്. സംഗീതം #യുവൻശങ്കര്‍രാജ. ത്രില്ലടിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് #അനല്‍അരസാണ്. #രാജുസുന്ദരവും #ബൃന്ദയുമാണ്  നൃത്ത സംവിധാനം. #വിശാലഫിലിംഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെ നിര്‍മിച്ച  'സണ്ടക്കോഴി 2'  #രമ്യാമൂവീസ് 
Image may contain: 3 people, people smiling, text

Image may contain: 4 people, people smiling, people standing and text

ആനന്ദം, റൺ, സണ്ടക്കോഴി, പൈയ്യ, അഞ്ചാൻ... ഹിറ്റ് സിനിമകളുടെ സംവിധായകൻ ലിംഗുസാമി ഒരുക്കുന്ന സണ്ടക്കോഴിയുടെ രണ്ടാം ഭാഗം തീയേറ്ററുകളിൽ....

"ഒരു കുപ്രസിദ്ധ പയ്യൻ" പേരിലെ കൗതുകത്തോടൊപ്പം അമ്പരപ്പിച്ച ട്രൈയിലറും ഇഷ്ട്ടം കൂട്ടുന്ന പോസ്റ്ററുകളുമായ് ടൊവിനോ ചിത്രം തിയേറ്ററുകളിലേക്ക്...

യൂത്തിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുത്തുന്ന ഒരു ചിത്രമായിരിയ്ക്കും മധുപാലിന്റെ "ഒരു കുപ്രസിദ്ധ പയ്യൻ"....
Image may contain: 2 people, people smiling, text
Image may contain: 2 people, text and outdoor
 ടൊവിനോയും മധുപാലും ഒന്നിക്കുന്ന ഒരു കുപ്രസിദ്ധ പയ്യനില്‍ ടൊവിനോയുടെ നായികയായി അനു സിത്താര.... ഒപ്പം എത്തുന്നത് തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണ്. ശരണ്യ പൊന്‍വണ്ണന്‍, ബാലു വര്‍ഗീസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, സുജിത്ത് ശങ്കർ തുടങ്ങിയ താരനിര ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വി. സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ജീവന്‍ ജോബ് തോമസാണ്.

ട്രെയ്ലർ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു... നവംബർ 9 നാണ് റിലീസ്....


TRAILER: https://youtu.be/0rNfxTTeJtw

Image may contain: 4 people, people smiling, text


ഇക്കുറി പ്രണയ നായകനല്ല!! പ്രേക്ഷകരെ ഞെട്ടിച്ച് ടൊവിനോ, ഒരു കുപ്രസിദ്ധ പയ്യന്‍...

മികച്ച വിജയം നേടി ടൊവിനോയുടെ തീവണ്ടി ഇപ്പോഴും തിയേറ്ററുകളിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത കരിയറിൽ വീണ്ടും വിജയം അവർത്തിക്കാനായി താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യൻ പയ്യൻ അണിയറയിൽ ഒരുങ്ങിയിട്ടുണ്ട്. മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ ഒരു കൊലപാതകത്തെ ചുററിപ്പറ്റി നടക്കുന്ന കേസ് അന്വേഷണവും കോടതി വിചാരണയുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് കിട്ടുന്ന സൂചന..


Image may contain: one or more people and text

ജലജ എന്ന തന്റെ കരിയറിലെ മികച്ച നായികാ വേഷവുമായി അനു സിത്താര ...

Image may contain: 2 people, people smiling, text

ഹന്നാ എലിസബത്തായി മലയാളികൾക്ക് ചുരുക്ക കാലം കൊണ്ട് പ്രിയങ്കരിയായി തീർന്ന നിമിഷ സജയൻ എത്തുന്നു..
Image may contain: 2 people, people smiling, text


തമിഴ് സിനിമയിലെ അമ്മ... 
മണിരത്നത്തിന്റെ 'നായകനി'ലൂടെ അരങ്ങേറിയ അഭിനേത്രി 
ശരണ്യ പൊൻവണ്ണൻ..
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക്...
Image may contain: 2 people, people smiling, text


കൂർമബുദ്ധിയും വാക്ചാതുര്യവുമായി പ്രേക്ഷക മനസിലിടം തേടാൻ അഡ്വ. സന്തോഷ് നാരായണനായി മലയാളികളുടെ എക്കാലത്തെയും പ്രിയ നടൻ നെടുമുടി വേണു... 

Image may contain: 2 people, suit and text

നോട്ടങ്ങളിൽ നിഗൂഢതകൾ ഒളിപ്പിച്ച് അജയനൊപ്പം ഭാസ്കരനും..
Image may contain: 2 people, people smiling, text

#OruKuprassidhaPayyan #SharanyaPonvannan#TovinoThomas #AnuSithara #NimishaSajayan#Nov9



മലയാള സിനിമയിൽ പുതിയ മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ട് 'മൊട്ടിട്ട മുല്ലകൾ' വിരിയാനൊരുങ്ങുന്നു....




വിനോദ്‌ കണ്ണോലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൊട്ടിട്ട മുല്ലകൾ തിയേറ്ററുകളിലേക്ക്‌...
സിനിമാമോഹങ്ങൾ സ്വപ്നം കണ്ട്‌ നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയോടൊപ്പം സമകാലീന രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിലൂടേയും കടന്ന് പോകുന്നു...






ജോയ്മാത്യുവും ബിജുക്കുട്ടനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്‌. കുടുംബസമേധം കണ്ടിരിക്കാൻ സാധിക്കുന്ന ഫാമിലി എന്റർടെയിനർ ആണ് മൊട്ടിട്ട മുല്ലകൾ....
Image may contain: 2 people, beard and text
Image may contain: 1 person, smiling, text

GKS PRODUCTIONS ന്റെ ബാനറിൽ MOHANAN NELLIKKAT തിരക്കഥ എഴുതി നിർമ്മിച്ച് VINODH KANNOL സംവിധാനം ചെയ്യുന്ന MOTTITTA MULLAKAL ഉടൻ തീയേറ്ററുകളിലേക്ക്...

Image may contain: 2 people, people smiling, people standing, text and food

മൊട്ടിട്ട മുല്ലകൾക്ക് വേണ്ടി ചിത്രയും മധു ബാലകൃഷ്ണനും ചേർന്ന് പാടിയ അമ്പലപ്പൂവേ എന്ന മനോഹര ഗാനം 
രചന സംഗീതം ശ്രീശൈലം രാധാകൃഷ്ണൻ
https://youtu.be/-oHowCQr9YI
Image may contain: 2 people, people smiling, text

ഗാനഗന്ധർവ്വന്റെ ശബ്ദത്തിൽ മറ്റൊരു നല്ല ഗാനം കൂടി... മൊട്ടിട്ട മുല്ലകളിലെ ഈ ഗാനം കേൾക്കാത്തവർക്കായി...
'അമ്മ മനമല്ലേ'...😍
https://youtu.be/1g5FPPaj_lU

Image may contain: 2 people, beard and text


#mottittamullakal#Mohanan_Nellikkat#VinodhKannol


NONSENSE - മാനുഷിക മൂല്യങ്ങൾ മരവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിലേക്കു ഒരു കൊച്ചു നല്ല സിനിമ..

നോണ്‍സെന്‍സ് എന്ന പേരാണ് ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം: സംവിധായകന്‍ ജിതിന്‍ അഭിമുഖം
ജ്യോതിസ് മേരി ജോണ്‍
ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ടുള്ള ഇന്ത്യയിലെ ആദ്യ ചിത്രം നോണ്‍സെന്‍സ് റിലീസിന് തയ്യാറെടുക്കുകയാണ്. കൗമാരത്തിന്റെ രാഷ്ട്രീയം പറയുന്ന നോണ്‍സെന്‍സില്‍ നായകനായെത്തുന്നത് മല്ലു ഫെയിം റിനോഷ് റിനോഷ് ജോര്‍ജ്ജാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ സൗത്ത് ലൈവുമായി പങ്കുവെക്കുകയാണ് സംവിധായകന്‍ ജിതിന്‍
Image may contain: 2 people, people standing, beard and text
നോണ്‍സെന്‍സിലേക്ക്
2008ല്‍ കോളേജില്‍ രണ്ടാം വര്‍ഷം പഠിക്കുമ്ബോഴാണ് നോണ്‍സെന്‍സായിരിക്കണം എന്റെ ആദ്യ ചിത്രമെന്ന തീരുമാനമെടുക്കുന്നത്. ഈ കഥ അന്നേ എന്റെ മനസ്സിലുണ്ടായിരുന്നു. അത് ജോണ്‍ ശങ്കരമംഗലം സാറിനെക്കാണിക്കുകയും അദ്ദേഹം ഇത് നല്ല തീമാണെന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു. അന്നാണ് നോണ്‍സെന്‍സ് എന്റെ ടൈറ്റില്‍ എന്റെ മനസ്സിലേക്ക് വരുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയില്‍ ഓരോ കാര്യങ്ങള്‍ അതിനൊപ്പം കൂട്ടിച്ചേര്‍ത്താണ് ഇന്നത്തെ സിനിമയിലേക്ക് എത്തിയത്. കോളേജ് പഠനത്തിന് ശേഷം 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തു. മഹേഷ് നാരായണനോടൊപ്പം വര്‍ക്ക് ചെയ്തു. അപ്പോഴൊക്കെ ഈ സിനിമ എന്റെ മനസ്സിലുണ്ടായിരുന്നു.
നോണ്‍സെന്‍സ് എന്ന പേര്..
പ്രണയവും സാഹസികതയുമായി നോണ്‍സെന്‍സ്
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ടുള്ള സിനിമ എന്ന പ്രത്യേകതയുമായി എത്തിയ ചിത്രമാണ് നോണ്‍സെന്‍സ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുത്. മല്ലു എന്ന് മ്യൂസിക് വീഡിയോയിലൂടെ മലയാളികളുടെ ഹരമായി മാറിയ റിനോഷ് ജോര്‍ജ്ജ് ചിത്രത്തില്‍ നായകനായി എത്തുന്നു. ചിത്രത്തിലെ ഗായകനും സംഗീതസംവിധായകനും റിനോഷാണ്.
റിനോഷ് നായക വേഷത്തിലെത്തുമ്ബോള്‍ വിനയ് ഫോര്‍ട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫെബിയ മാത്യുവാണ് ചിത്രത്തിലെ നായിക. ഒപ്പം സണ്‍ഡേ ഹോളിഡേയിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രന്‍, കലാഭവന്‍ ഷാജോണ്‍, അനില്‍ നെടുമങ്ങാട്, ശ്രീനാഥ് ബാബു, ശാന്തകുമാരി എന്നിങ്ങനെ നിരവധി താരങ്ങള്‍ സിനിമയില്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ മുംബൈയില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ അരഡസനോളം പേരാണ് സൈക്കിള്‍ സ്റ്റണ്ട് അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ജോണി സാഗരിഗ നിര്‍മ്മിക്കുന്ന ചിത്രമാണ് നോണ്‍സെന്‍സ്.
ഒരു കൂട്ടം നവാഗതര്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരക്കുന്ന ചിത്രമാണ് നോണ്‍സെന്‍സ്. മ്യൂസിക്ക് വിപണന മേഖലയിലും സിനിമ നിര്‍മാണത്തിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ ജോണി സാഗരികയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിഎംഎക്‌സ് (ബൈസിക്കിള്‍ മോട്ടോര്‍ക്രോസ്) എന്ന സ്‌പോര്‍ട്‌സിനെ ആദ്യമായിട്ടാണ് ഒരു മലയാള ചിത്രം പ്രമേയമാക്കുന്നത്. പ്രേക്ഷകര്‍ക്ക് പൊതുവേ അപരിചിതമായ ഈ കായിക ഇനത്തേക്കുറിച്ചുള്ള കൗതുകം തിയറ്ററിലേക്ക് പ്രവേശിക്കുമ്പോഴുണ്ടായിരുന്നു.
ആ പേരാണ് ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. അതൊരു കോണ്‍സെപ്റ്റ്വല്‍ ആയിട്ടുള്ള ടൈറ്റിലാണ്. വെറുതെ ഒരു പേരല്ല അത് അതിന് പിന്നില്‍ ഒരു കഥയുണ്ട്. ഞാന്‍ അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും ഒക്കെ പഠിക്കുന്ന സമയത്ത് എന്നെ സ്ഥിരമായി നോണ്‍സെന്‍സ് എന്ന് വിളിക്കുന്ന ഒരു അദ്ധ്യാപികയുണ്ടായിരുന്നു. ശരിക്കും ആ ഒരു പേര് എന്റെ ഉള്ളിന്റെ ഉള്ളില്‍ തട്ടി. ഞാന്‍ നോണ്‍സെന്‍സല്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. എന്റെയുള്ളില്‍ ഒരു ചോദ്യം മുഴങ്ങിക്കൊണ്ടിരുന്നു. അതിനുള്ള ഉത്തരമായിരുന്നു കോളേജില്‍ രണ്ടാം വര്‍ഷം ഞാന്‍ കണ്ടെത്തിയത്. യഥാര്‍ത്ഥ നോണ്‍സെന്‍സ് എന്താണെന്നുള്ള കണ്ടെത്തലാണ് ഈ ചിത്രം. സോഷ്യല്‍- പൊളിറ്റിക്കല്‍ ജോണറിലുള്ള ഒരു ചിത്രമാണിത്. എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന സിനിമയാകും ഇത്.
കൗമാരത്തിന്റെ കഥ പറയുന്ന ചിത്രം
ഒരു വര്‍ഷം മലയാളത്തില്‍ നൂറിലധികം ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്.സിനിമയെ അനലൈസ് ചെയ്തു നോക്കിയാല്‍ ടീനേജ് കഥ പറയുന്ന സിനിമകള്‍ വളരെക്കുറവാണ്. വളരെ വിരളമായാണ് നല്ല ടീനേജ് ചിത്രങ്ങള്‍ മലയാളത്തിലെത്തുന്നത്. ഏറ്റവും ഒടുവിലിറങ്ങിയ നല്ല ടീനേജ് സിനിമ നോട്ട്ബുക്കാണ്. അതിന് ശേഷം ടീനേജ് പൊളിറ്റിക്സ് പറയുന്ന ഒരു ചിത്രമുണ്ടായിട്ടില്ല. എല്ലാവര്‍ക്കും ഈസി പ്രോജക്ടിനോടാണ് താല്‍പര്യം. സ്റ്റാര്‍ കണ്ടന്റ് ചേര്‍ന്ന സിനിമകള്‍ ചെയ്യാനാണിഷ്ടം. എന്നാല്‍ നോണ്‍സെന്‍സ് ടീനേജ് പൊളിറ്റിക്സ് പറയും. ക്ലാസ് റൂമിനുള്ളില്‍, കുട്ടികള്‍ക്കിടയിലുള്ള പൊളിറ്റിക്സ്. ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകൂടിയായിരിക്കും.
ബിഎംഎസ് സ്‌പോര്‍ട്ടിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രം
പഠിക്കുന്ന സമയത്ത് ഞാന്‍ മനസ്സില്‍ കുറിച്ചിരുന്ന കഥയില്‍ സൈക്കിള്‍ സ്റ്റണ്ടൊന്നുമില്ല. അത് എഡ്യുക്കേഷന്‍ സിസ്റ്റത്തെക്കുറിച്ചുള്ള സിനിമയായിരുന്നു. അത് കഴിഞ്ഞ് ചെന്നൈയില്‍ നിന്ന വീട്ടിലേക്ക് വരുന്ന സമയത്ത് ഒരു പയ്യന്‍ സ്റ്റണ്ട് ചെയ്തു കൊണ്ട് പോകുന്നു. അവനോട് ഞാന്‍ അത് ഒന്ന് കാണിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ സ്റ്റണ്ട് ചെയ്യുമ്ബോള്‍ കൂടി നില്‍ക്കുന്ന നാട്ടുകാര്‍ സര്‍ക്കസ് എന്നൊക്കെ പറയുന്നുണ്ട്. അവര്‍ അവനെ പരിഹസിക്കുകയാണ്. എന്നാല്‍ അവന്‍ നല്ല കഴിവുള്ളയാളാണ്.
അവസാനം ഞാന്‍ സൈക്കിള്‍ സ്റ്റണ്ടിനെക്കുറിച്ച്‌ റിസര്‍ച്ച്‌ നടത്തി. 2008ല്‍ ബീജിങ് ഒളിംബിക്സിലെ ഒരു ഇനമായിരുന്നു ഇതെന്ന് ഓര്‍ക്കണം.
മറ്റ് യുവതാരങ്ങളുണ്ടായിരുന്നിട്ടും റിനോഷ് ജോര്‍ജ്ജിലേക്ക്
ഞാന്‍ പിജി പഠിക്കുന്ന സമയത്ത മല്ലൂസ് എന്ന ഷോര്‍ട് ഫിലിം ചെയ്തിരുന്നു. ബാംഗ്ലൂരില്‍ വെച്ചാണ് ഞാന്‍ റിനോഷിനെ കാണുന്നത്. 17 വയസ്സു മാത്രമുള്ള റിനോഷ് മ്യൂസിക് സംവിധാനം ചെയ്ത് അവന്‍ തന്നെ പാടിയിരിക്കുന്നു. അവന്റെ ആറ്റിറ്റിയൂഡ് കണ്ടപ്പോഴെ ഞാന്‍ തേടി നടക്കുന്ന നായകന്‍ അവനിലുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. അവനെ കണ്ട അന്ന് തന്നെ ഞാന്‍ പറഞ്ഞു നീയാണ് ഇതിലെ ഹീറോ. റിനോഷിനെയും ഒരു നോണ്‍സെന്‍സ് ആയി തന്നെയാണ് സമൂഹം കാണുന്നത്. പിന്നെ റിനോഷിന്റെ ആദ്യ മ്യൂസിക് വീഡിയോ ഞാന്‍ സംവിധാനം ചെയ്തു. എന്റെ കുറച്ച്‌ ഷോര്‍്ട്ട ഫിലിമുകളിലൊക്കെ അവന്‍ വേഷമിട്ടു.
അക്ഷരാര്‍ഥത്തില്‍ പറഞ്ഞാല്‍ എന്റെ 96മത്തെ നിര്‍മ്മാതാവാണ് ജോണി സാഗരിഗ. റിനോഷിന് ഫെയിം ഇല്ലായിരുന്നതിനാല്‍ ഈ സിനിമ ചെയ്യാന്‍ ആരും തയ്യാറായിരുന്നില്ല. കഥ ഇഷ്ടപ്പെട്ടെങ്കിലും സ്റ്റാര്‍ കണ്ടന്റില്ലായിരുന്നതിനാല്‍ ആരും മുന്നോട്ടുവന്നില്ല. ഈ സിനിമയ്ക്ക് വേണ്ടിയാണ് റിനോഷ് ആല്‍ബം ചെയ്തതൊക്കെ.ഫെയിം ഉണ്ടാക്കി ഈ സിനിമയ്ക്കായി. 2012ലാണ് റിനോഷിനോട് നീയാണ് ഈ സിനിമയിലെ ഹീറോ എന്ന് പറയുന്നത് അതിന് ശേഷം ഈ സിനിമ വര്‍ക്ക് ഔട്ടാകാനായിരുന്നു പിന്നീടുള്ള റിനോഷിന്റെ പരിശ്രമങ്ങളെല്ലാം.നോണ്‍സെന്‍സിലെ മൂന്നുഗാനങ്ങള്‍ പാടിയതും സംവിധാനം ചെയ്തതും റിനോഷ് തന്നെയാണ്.


മാനുഷിക മൂല്യങ്ങൾ മരവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിലേക്കു അവതരണ മികവിലെ പുതുമ കൊണ്ട് പ്രേക്ഷകരിലെ nonsense നെ ഉണർത്താൻ സംവിധായകന് കഴിഞ്ഞതില് സിനിമ വിജയിച്ചിരിക്കുന്നു. ഒരിക്കലും തിരിച്ചു പോകാൻ കഴിയാത്ത സ്കൂൾ കാലഘട്ടവും അതിലെ ഓർമകളും BMX, പ്രേക്ഷക മനസ്സിൽ ഒരു തിരിച്ചു പോക്ക് കൊതിപ്പിക്കും!
കുടുംബ സമേധം ആസ്വദിക്കാൻ പറ്റിയ ഒരു കൊച്ചു നല്ല സിനിമ..😍
Image may contain: 2 people, people sitting, text and outdoor