Monday, October 22, 2018

NONSENSE - മാനുഷിക മൂല്യങ്ങൾ മരവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിലേക്കു ഒരു കൊച്ചു നല്ല സിനിമ..

നോണ്‍സെന്‍സ് എന്ന പേരാണ് ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം: സംവിധായകന്‍ ജിതിന്‍ അഭിമുഖം
ജ്യോതിസ് മേരി ജോണ്‍
ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ടുള്ള ഇന്ത്യയിലെ ആദ്യ ചിത്രം നോണ്‍സെന്‍സ് റിലീസിന് തയ്യാറെടുക്കുകയാണ്. കൗമാരത്തിന്റെ രാഷ്ട്രീയം പറയുന്ന നോണ്‍സെന്‍സില്‍ നായകനായെത്തുന്നത് മല്ലു ഫെയിം റിനോഷ് റിനോഷ് ജോര്‍ജ്ജാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ സൗത്ത് ലൈവുമായി പങ്കുവെക്കുകയാണ് സംവിധായകന്‍ ജിതിന്‍
Image may contain: 2 people, people standing, beard and text
നോണ്‍സെന്‍സിലേക്ക്
2008ല്‍ കോളേജില്‍ രണ്ടാം വര്‍ഷം പഠിക്കുമ്ബോഴാണ് നോണ്‍സെന്‍സായിരിക്കണം എന്റെ ആദ്യ ചിത്രമെന്ന തീരുമാനമെടുക്കുന്നത്. ഈ കഥ അന്നേ എന്റെ മനസ്സിലുണ്ടായിരുന്നു. അത് ജോണ്‍ ശങ്കരമംഗലം സാറിനെക്കാണിക്കുകയും അദ്ദേഹം ഇത് നല്ല തീമാണെന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു. അന്നാണ് നോണ്‍സെന്‍സ് എന്റെ ടൈറ്റില്‍ എന്റെ മനസ്സിലേക്ക് വരുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയില്‍ ഓരോ കാര്യങ്ങള്‍ അതിനൊപ്പം കൂട്ടിച്ചേര്‍ത്താണ് ഇന്നത്തെ സിനിമയിലേക്ക് എത്തിയത്. കോളേജ് പഠനത്തിന് ശേഷം 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തു. മഹേഷ് നാരായണനോടൊപ്പം വര്‍ക്ക് ചെയ്തു. അപ്പോഴൊക്കെ ഈ സിനിമ എന്റെ മനസ്സിലുണ്ടായിരുന്നു.
നോണ്‍സെന്‍സ് എന്ന പേര്..
പ്രണയവും സാഹസികതയുമായി നോണ്‍സെന്‍സ്
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ടുള്ള സിനിമ എന്ന പ്രത്യേകതയുമായി എത്തിയ ചിത്രമാണ് നോണ്‍സെന്‍സ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുത്. മല്ലു എന്ന് മ്യൂസിക് വീഡിയോയിലൂടെ മലയാളികളുടെ ഹരമായി മാറിയ റിനോഷ് ജോര്‍ജ്ജ് ചിത്രത്തില്‍ നായകനായി എത്തുന്നു. ചിത്രത്തിലെ ഗായകനും സംഗീതസംവിധായകനും റിനോഷാണ്.
റിനോഷ് നായക വേഷത്തിലെത്തുമ്ബോള്‍ വിനയ് ഫോര്‍ട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫെബിയ മാത്യുവാണ് ചിത്രത്തിലെ നായിക. ഒപ്പം സണ്‍ഡേ ഹോളിഡേയിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രന്‍, കലാഭവന്‍ ഷാജോണ്‍, അനില്‍ നെടുമങ്ങാട്, ശ്രീനാഥ് ബാബു, ശാന്തകുമാരി എന്നിങ്ങനെ നിരവധി താരങ്ങള്‍ സിനിമയില്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ മുംബൈയില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ അരഡസനോളം പേരാണ് സൈക്കിള്‍ സ്റ്റണ്ട് അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ജോണി സാഗരിഗ നിര്‍മ്മിക്കുന്ന ചിത്രമാണ് നോണ്‍സെന്‍സ്.
ഒരു കൂട്ടം നവാഗതര്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരക്കുന്ന ചിത്രമാണ് നോണ്‍സെന്‍സ്. മ്യൂസിക്ക് വിപണന മേഖലയിലും സിനിമ നിര്‍മാണത്തിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ ജോണി സാഗരികയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിഎംഎക്‌സ് (ബൈസിക്കിള്‍ മോട്ടോര്‍ക്രോസ്) എന്ന സ്‌പോര്‍ട്‌സിനെ ആദ്യമായിട്ടാണ് ഒരു മലയാള ചിത്രം പ്രമേയമാക്കുന്നത്. പ്രേക്ഷകര്‍ക്ക് പൊതുവേ അപരിചിതമായ ഈ കായിക ഇനത്തേക്കുറിച്ചുള്ള കൗതുകം തിയറ്ററിലേക്ക് പ്രവേശിക്കുമ്പോഴുണ്ടായിരുന്നു.
ആ പേരാണ് ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. അതൊരു കോണ്‍സെപ്റ്റ്വല്‍ ആയിട്ടുള്ള ടൈറ്റിലാണ്. വെറുതെ ഒരു പേരല്ല അത് അതിന് പിന്നില്‍ ഒരു കഥയുണ്ട്. ഞാന്‍ അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും ഒക്കെ പഠിക്കുന്ന സമയത്ത് എന്നെ സ്ഥിരമായി നോണ്‍സെന്‍സ് എന്ന് വിളിക്കുന്ന ഒരു അദ്ധ്യാപികയുണ്ടായിരുന്നു. ശരിക്കും ആ ഒരു പേര് എന്റെ ഉള്ളിന്റെ ഉള്ളില്‍ തട്ടി. ഞാന്‍ നോണ്‍സെന്‍സല്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. എന്റെയുള്ളില്‍ ഒരു ചോദ്യം മുഴങ്ങിക്കൊണ്ടിരുന്നു. അതിനുള്ള ഉത്തരമായിരുന്നു കോളേജില്‍ രണ്ടാം വര്‍ഷം ഞാന്‍ കണ്ടെത്തിയത്. യഥാര്‍ത്ഥ നോണ്‍സെന്‍സ് എന്താണെന്നുള്ള കണ്ടെത്തലാണ് ഈ ചിത്രം. സോഷ്യല്‍- പൊളിറ്റിക്കല്‍ ജോണറിലുള്ള ഒരു ചിത്രമാണിത്. എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന സിനിമയാകും ഇത്.
കൗമാരത്തിന്റെ കഥ പറയുന്ന ചിത്രം
ഒരു വര്‍ഷം മലയാളത്തില്‍ നൂറിലധികം ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്.സിനിമയെ അനലൈസ് ചെയ്തു നോക്കിയാല്‍ ടീനേജ് കഥ പറയുന്ന സിനിമകള്‍ വളരെക്കുറവാണ്. വളരെ വിരളമായാണ് നല്ല ടീനേജ് ചിത്രങ്ങള്‍ മലയാളത്തിലെത്തുന്നത്. ഏറ്റവും ഒടുവിലിറങ്ങിയ നല്ല ടീനേജ് സിനിമ നോട്ട്ബുക്കാണ്. അതിന് ശേഷം ടീനേജ് പൊളിറ്റിക്സ് പറയുന്ന ഒരു ചിത്രമുണ്ടായിട്ടില്ല. എല്ലാവര്‍ക്കും ഈസി പ്രോജക്ടിനോടാണ് താല്‍പര്യം. സ്റ്റാര്‍ കണ്ടന്റ് ചേര്‍ന്ന സിനിമകള്‍ ചെയ്യാനാണിഷ്ടം. എന്നാല്‍ നോണ്‍സെന്‍സ് ടീനേജ് പൊളിറ്റിക്സ് പറയും. ക്ലാസ് റൂമിനുള്ളില്‍, കുട്ടികള്‍ക്കിടയിലുള്ള പൊളിറ്റിക്സ്. ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകൂടിയായിരിക്കും.
ബിഎംഎസ് സ്‌പോര്‍ട്ടിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രം
പഠിക്കുന്ന സമയത്ത് ഞാന്‍ മനസ്സില്‍ കുറിച്ചിരുന്ന കഥയില്‍ സൈക്കിള്‍ സ്റ്റണ്ടൊന്നുമില്ല. അത് എഡ്യുക്കേഷന്‍ സിസ്റ്റത്തെക്കുറിച്ചുള്ള സിനിമയായിരുന്നു. അത് കഴിഞ്ഞ് ചെന്നൈയില്‍ നിന്ന വീട്ടിലേക്ക് വരുന്ന സമയത്ത് ഒരു പയ്യന്‍ സ്റ്റണ്ട് ചെയ്തു കൊണ്ട് പോകുന്നു. അവനോട് ഞാന്‍ അത് ഒന്ന് കാണിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ സ്റ്റണ്ട് ചെയ്യുമ്ബോള്‍ കൂടി നില്‍ക്കുന്ന നാട്ടുകാര്‍ സര്‍ക്കസ് എന്നൊക്കെ പറയുന്നുണ്ട്. അവര്‍ അവനെ പരിഹസിക്കുകയാണ്. എന്നാല്‍ അവന്‍ നല്ല കഴിവുള്ളയാളാണ്.
അവസാനം ഞാന്‍ സൈക്കിള്‍ സ്റ്റണ്ടിനെക്കുറിച്ച്‌ റിസര്‍ച്ച്‌ നടത്തി. 2008ല്‍ ബീജിങ് ഒളിംബിക്സിലെ ഒരു ഇനമായിരുന്നു ഇതെന്ന് ഓര്‍ക്കണം.
മറ്റ് യുവതാരങ്ങളുണ്ടായിരുന്നിട്ടും റിനോഷ് ജോര്‍ജ്ജിലേക്ക്
ഞാന്‍ പിജി പഠിക്കുന്ന സമയത്ത മല്ലൂസ് എന്ന ഷോര്‍ട് ഫിലിം ചെയ്തിരുന്നു. ബാംഗ്ലൂരില്‍ വെച്ചാണ് ഞാന്‍ റിനോഷിനെ കാണുന്നത്. 17 വയസ്സു മാത്രമുള്ള റിനോഷ് മ്യൂസിക് സംവിധാനം ചെയ്ത് അവന്‍ തന്നെ പാടിയിരിക്കുന്നു. അവന്റെ ആറ്റിറ്റിയൂഡ് കണ്ടപ്പോഴെ ഞാന്‍ തേടി നടക്കുന്ന നായകന്‍ അവനിലുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. അവനെ കണ്ട അന്ന് തന്നെ ഞാന്‍ പറഞ്ഞു നീയാണ് ഇതിലെ ഹീറോ. റിനോഷിനെയും ഒരു നോണ്‍സെന്‍സ് ആയി തന്നെയാണ് സമൂഹം കാണുന്നത്. പിന്നെ റിനോഷിന്റെ ആദ്യ മ്യൂസിക് വീഡിയോ ഞാന്‍ സംവിധാനം ചെയ്തു. എന്റെ കുറച്ച്‌ ഷോര്‍്ട്ട ഫിലിമുകളിലൊക്കെ അവന്‍ വേഷമിട്ടു.
അക്ഷരാര്‍ഥത്തില്‍ പറഞ്ഞാല്‍ എന്റെ 96മത്തെ നിര്‍മ്മാതാവാണ് ജോണി സാഗരിഗ. റിനോഷിന് ഫെയിം ഇല്ലായിരുന്നതിനാല്‍ ഈ സിനിമ ചെയ്യാന്‍ ആരും തയ്യാറായിരുന്നില്ല. കഥ ഇഷ്ടപ്പെട്ടെങ്കിലും സ്റ്റാര്‍ കണ്ടന്റില്ലായിരുന്നതിനാല്‍ ആരും മുന്നോട്ടുവന്നില്ല. ഈ സിനിമയ്ക്ക് വേണ്ടിയാണ് റിനോഷ് ആല്‍ബം ചെയ്തതൊക്കെ.ഫെയിം ഉണ്ടാക്കി ഈ സിനിമയ്ക്കായി. 2012ലാണ് റിനോഷിനോട് നീയാണ് ഈ സിനിമയിലെ ഹീറോ എന്ന് പറയുന്നത് അതിന് ശേഷം ഈ സിനിമ വര്‍ക്ക് ഔട്ടാകാനായിരുന്നു പിന്നീടുള്ള റിനോഷിന്റെ പരിശ്രമങ്ങളെല്ലാം.നോണ്‍സെന്‍സിലെ മൂന്നുഗാനങ്ങള്‍ പാടിയതും സംവിധാനം ചെയ്തതും റിനോഷ് തന്നെയാണ്.


മാനുഷിക മൂല്യങ്ങൾ മരവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിലേക്കു അവതരണ മികവിലെ പുതുമ കൊണ്ട് പ്രേക്ഷകരിലെ nonsense നെ ഉണർത്താൻ സംവിധായകന് കഴിഞ്ഞതില് സിനിമ വിജയിച്ചിരിക്കുന്നു. ഒരിക്കലും തിരിച്ചു പോകാൻ കഴിയാത്ത സ്കൂൾ കാലഘട്ടവും അതിലെ ഓർമകളും BMX, പ്രേക്ഷക മനസ്സിൽ ഒരു തിരിച്ചു പോക്ക് കൊതിപ്പിക്കും!
കുടുംബ സമേധം ആസ്വദിക്കാൻ പറ്റിയ ഒരു കൊച്ചു നല്ല സിനിമ..😍
Image may contain: 2 people, people sitting, text and outdoor

No comments:

Post a Comment