Friday, July 21, 2023

കാലത്തിനൊത്ത സിനിമ, കിർക്കൻ - കാഴ്ച നിർബന്ധമാക്കുന്നുണ്ട്

കിർക്കൻ
ഏതു ജോണർ ആയാലും അതിനെ എൻറർടൈനറായി എടുക്കുമ്പോൾ ആ സിനിമയ്ക്കുള്ള മികവ് വേറെ തന്നെയാണ്... കാരണം എല്ലാത്തിനുമുപരി പ്രേക്ഷകനെ ആസ്വദിപ്പിക്കുക എന്നതുകൂടി ഒരു സിനിമയെ സംബന്ധിച്ച് ആവശ്യ ഘടകമാണ്.

കിർക്കൻ, കണ്ടന്റ് വൈസ് ഏതൊരാൾക്കും റിലേറ്റ് ചെയ്യാവുന്ന ഒരു സിനിമാനുഭവം ആണ്(പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയിൽ)...
റിയലിസ്റ്റിക് അപ്പ്രോച്ചിൽ ഇതുപോലൊരു സിനിമ വരുമ്പോൾ അതിനെ വ്യത്യസ്തമായൊരു മേക്കിംങ് കൊണ്ടും ആഖ്യാനശൈലി കൊണ്ടും കാണുന്ന പ്രേക്ഷകനെ ഒപ്പം കൂട്ടി കഥ പറയാൻ കാണിച്ച മിടുക്ക് സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്...

ഇതുകൂടാതെ കിർക്കൻ കാഴ്ചയിൽ ഗംഭീരമാക്കാൻ മലയാളത്തിലെ ഒരുപറ്റം അഭിനേതാക്കളുടെ നല്ല പ്രകടനവും വലിയൊരു കാരണമാണ്...

നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും പടത്തിന്റെ മൂഡ് ആദ്യാവസാനം നിലനിർത്തിയ കളറിങ്ങും നോൺ ലിനിയർ എന്ന് തോന്നിപ്പിക്കുന്ന എഡിറ്റിംഗ് പാറ്റേണും ഒക്കെയായി ടെക്നിക്കലി സൗണ്ട് ആയ്തന്നെ കിർക്കൻ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നുണ്ട്.

ഏതൊരു ത്രില്ലർ സിനിമയും പോലെ കിർക്കന്റെയും ഏറ്റവും പ്രധാന ഏരിയ ക്ലൈമാക്സ് ആണ്, ക്ലൈമാക്സിൽ സസ്പെൻസ് റിവീൽ ചെയ്യുന്ന ഭാഗവും തുടർന്നുള്ള രംഗങ്ങളും സമീപകാല മലയാള സിനിമയിൽ ഏറ്റവും മികച്ച ക്ലൈമാക്സ് തന്നെ എന്ന് അവകാശപ്പെടാവുന്ന രീതിയിൽ ഒരുക്കി എടുത്തിട്ടുണ്ട്... സിനിമയുടെ ആകെ മൊത്തം വെർഡിക്റ്റ് ഒന്നാന്തരം ആക്കാനും ക്ലൈമാക്സ് സഹായിച്ചിട്ടുണ്ട്.

ഒരു മികച്ച തീയറ്റർ എക്സ്പീരിയൻസ് നൽകാൻ എല്ലാ അർത്ഥത്തിലും സാധ്യമായ സിനിമയാണ് കിർക്കൻ, കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കാഴ്ച✌️

No comments:

Post a Comment