Saturday, July 22, 2023

ലക്ഷണമൊത്ത ത്രില്ലർ - അഭ്യൂഹം ജനശ്രദ്ധ നേടുന്നു

അഭ്യൂഹം - Suspense Thriller

Cast - Rahul madhav, Ajaml ameer, Aathmeeya

Story & Direction - Akhil Sreenivas

കിടിലൻ പോസ്റ്ററുകൾ കണ്ടാണ് അഭ്യൂഹം എന്ന ഈ സിനിമയെക്കുറിച്ച് ആദ്യം അറിയുന്നത്... സോ പോസ്റ്ററുകളുടെ കോളിറ്റി എടുത്തു പറയേണ്ടതാണ്.. സിനിമയുടെ ആകെ മൂഡ് പോസ്റ്ററിൽ തന്നെ കണ്ടറിയാം.

പിന്നീട് വന്ന ട്രെയിലറുകളും പ്രമോഷൻ കണ്ടെൻറ്റുകളും കോളിറ്റി കൊണ്ടും ഉള്ളിലെ പ്രതീക്ഷകൊണ്ടും കാത്തിരിപ്പിക്കുകയും ആദ്യ ദിവസം തന്നെ ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തു... 

അഭ്യൂഹം, ഒരു മുഴുനീള സസ്പെൻസ് ത്രില്ലറാണ്. അജ്മൽ , രാഹുൽ മാധവ്, ആത്മീയ, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരുപറ്റം അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും അഖിൽ ശ്രീനിവാസ് എന്ന നവാഗതന്റെ മികച്ച കഥയും മേക്കിങ്ങും നല്ല സിനിമട്ടോഗ്രാഫിയോ അതിനൊത്ത കളറിങ്ങും എഡിറ്റിങ്ങും നല്ലൊരു ത്രില്ലർ പാക്കേജ് ആയി സ്ക്രീനിൽ എത്തിച്ച കാഴ്ചയാണ് പ്രതീക്ഷ വെച്ച ഒരു പ്രേക്ഷകനായ എനിക്ക് ലഭിച്ചത്...

അച്ഛൻ മകൻ ബന്ധത്തിലൂടെയും ഒരു പോലീസ് സ്റ്റോറിലൂടെയും ഒരുപോലെ കഥ പറയുന്ന ഈ സിനിമയിൽ ജാഫർ ഇടുക്കി - അജ്മൽ അമീർ എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് കഥ രൂപപ്പെടുന്നതും പ്രേക്ഷകരിൽ എത്തുന്നതും... രാജൻ ,ജയരാജൻ എന്നി കഥാപാത്രങ്ങളെ ഇരുവരും ഗംഭീരമാക്കിയിട്ടുണ്ട്.

പടത്തിന്റെ മൂഡ്പിടിച്ച് മിസ്റ്ററിയും ത്രില്ലിംഗും ഒരുപോലെ പ്രേക്ഷകനിൽ എത്തിക്കാൻ ബാഗ്രൗണ്ട് മ്യൂസിക്കിന് സാധിച്ചിട്ടുണ്ട്.
അഭ്യൂഹം പ്രേക്ഷകരെ രസിപ്പിക്കുന്ന മികച്ചൊരു ത്രില്ലറാണ്.
ധൈര്യമായി ടിക്കറ്റ് എടുക്കാം✔️

#Watchable

Friday, July 21, 2023

പ്രേക്ഷകൻ്റെ പൾസറിഞ്ഞ ത്രില്ലർ - അഭ്യൂഹം പ്രേക്ഷകർ ഏറ്റെടുക്കുന്നു

#Abhyooham
🔹"ലക്ഷണമൊത്ത ത്രില്ലർ"!!!
ഇന്നിറങ്ങിയ അഭ്യൂഹം എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ ആദ്യം തോന്നിയ വാക്ക് ഇതാണ്...
ഓരോ രംഗവും അത്രമേൽ ഗംഭീരമായനുഭവപ്പെടുത്തി 
വിഷ്വൽസും  ടെക്നിക്കൽ സൈഡും  ഒരുപോലെ മികവ് കാണിച്ച നല്ലൊരു സിനിമയാണിത്.

അജ്മൽ അമീറിന്റെ ഗംഭീര തിരിച്ചുവരവ്, എന്ന് എടുത്തു പറയാവുന്ന പ്രകടനവും കഥാപാത്രവും ...
കൂടാതെ രാഹുൽ മാധവിന്റെ ഇടിവെട്ട് വേഷം, രാഹുൽ ആ കഥാപാത്രത്തെ തന്റെ ഫിസിക്ക് കൊണ്ടും പെർഫോമൻസ് കൊണ്ടും ഒരുപോലെ മികച്ചതാക്കിയിട്ടുണ്ട്. ആത്മീയയുടെ മഞ്ജരി എന്ന വക്കീൽ കഥാപാത്രവും സിനിമയുടെ മറ്റൊരു നല്ല വശമാണ്.  കോട്ടയം നസീർ ജാഫർ ഇടുക്കി എന്നിങ്ങനെ മലയാളത്തിലെ പ്രകടനം കൊണ്ട് മികവ് കാണിക്കുന്ന അഭിനേതാക്കളും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്... എല്ലാവരും തന്നെ കാഴ്ചയെ മനോഹരമാക്കാൻ കാരണവും ആയിട്ടുണ്ട് .

നല്ല എഡിറ്റിങ്ങും മ്യൂസിക് സൈഡും സിനിമയുടെ കോളിറ്റി കൂട്ടുന്നു, കാരണം കഥയിൽ കയറി വരുന്ന വൈകാരിക രംഗങ്ങളും അതേപോലെ ഫാസ്റ്റ് പേസ് ത്രില്ലിംങ് എലമെൻ്റുകളും അതിന്റെ പൂർണ്ണത ചോരാതെ സ്ക്രീനിൽ എത്തിക്കാൻ പടത്തിന്റെ ടെക്നിക്കൽ സൗണ്ട് വഴി സാധിച്ചിട്ടുണ്ട്.

 ധൈര്യമായി ത്രില്ലർ പ്രേമികൾക്ക് കണ്ട് ആസ്വദിക്കാനുള്ള വക നൽകുന്ന കിടിലൻ സിനിമയാണ് അഭ്യൂഹം.
Verdict - #SuperHit

കാലത്തിനൊത്ത സിനിമ, കിർക്കൻ - കാഴ്ച നിർബന്ധമാക്കുന്നുണ്ട്

കിർക്കൻ
ഏതു ജോണർ ആയാലും അതിനെ എൻറർടൈനറായി എടുക്കുമ്പോൾ ആ സിനിമയ്ക്കുള്ള മികവ് വേറെ തന്നെയാണ്... കാരണം എല്ലാത്തിനുമുപരി പ്രേക്ഷകനെ ആസ്വദിപ്പിക്കുക എന്നതുകൂടി ഒരു സിനിമയെ സംബന്ധിച്ച് ആവശ്യ ഘടകമാണ്.

കിർക്കൻ, കണ്ടന്റ് വൈസ് ഏതൊരാൾക്കും റിലേറ്റ് ചെയ്യാവുന്ന ഒരു സിനിമാനുഭവം ആണ്(പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയിൽ)...
റിയലിസ്റ്റിക് അപ്പ്രോച്ചിൽ ഇതുപോലൊരു സിനിമ വരുമ്പോൾ അതിനെ വ്യത്യസ്തമായൊരു മേക്കിംങ് കൊണ്ടും ആഖ്യാനശൈലി കൊണ്ടും കാണുന്ന പ്രേക്ഷകനെ ഒപ്പം കൂട്ടി കഥ പറയാൻ കാണിച്ച മിടുക്ക് സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്...

ഇതുകൂടാതെ കിർക്കൻ കാഴ്ചയിൽ ഗംഭീരമാക്കാൻ മലയാളത്തിലെ ഒരുപറ്റം അഭിനേതാക്കളുടെ നല്ല പ്രകടനവും വലിയൊരു കാരണമാണ്...

നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും പടത്തിന്റെ മൂഡ് ആദ്യാവസാനം നിലനിർത്തിയ കളറിങ്ങും നോൺ ലിനിയർ എന്ന് തോന്നിപ്പിക്കുന്ന എഡിറ്റിംഗ് പാറ്റേണും ഒക്കെയായി ടെക്നിക്കലി സൗണ്ട് ആയ്തന്നെ കിർക്കൻ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നുണ്ട്.

ഏതൊരു ത്രില്ലർ സിനിമയും പോലെ കിർക്കന്റെയും ഏറ്റവും പ്രധാന ഏരിയ ക്ലൈമാക്സ് ആണ്, ക്ലൈമാക്സിൽ സസ്പെൻസ് റിവീൽ ചെയ്യുന്ന ഭാഗവും തുടർന്നുള്ള രംഗങ്ങളും സമീപകാല മലയാള സിനിമയിൽ ഏറ്റവും മികച്ച ക്ലൈമാക്സ് തന്നെ എന്ന് അവകാശപ്പെടാവുന്ന രീതിയിൽ ഒരുക്കി എടുത്തിട്ടുണ്ട്... സിനിമയുടെ ആകെ മൊത്തം വെർഡിക്റ്റ് ഒന്നാന്തരം ആക്കാനും ക്ലൈമാക്സ് സഹായിച്ചിട്ടുണ്ട്.

ഒരു മികച്ച തീയറ്റർ എക്സ്പീരിയൻസ് നൽകാൻ എല്ലാ അർത്ഥത്തിലും സാധ്യമായ സിനിമയാണ് കിർക്കൻ, കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കാഴ്ച✌️

Sunday, April 11, 2021

ചിരിപ്പിച്ച്,പേടിപ്പിച്ച് പിന്നെ ത്രില്ലടിപ്പിച്ചും കൃഷ്ണൻകുട്ടി പണി തുടങ്ങി

കൃഷ്ണൻകുട്ടി പണിതുടങ്ങി (2021)
എൻ്റമ്മോ ഹെവി ഐറ്റം🔥. ട്രെയിലർ കണ്ടപ്പോൾ തന്നെ കാണാൻ കാത്തിരുന്ന പടമാ, തീയറ്റർ വാച്ച് അർഹിച്ച ടെക്നിക്കലി ലൗഡായ ഹൊറർ മിസ്റ്ററി ജോണറിലെ സമീപകാലത്തെ ഏറ്റവും മികച്ച ചിത്രം.

വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ തുടങ്ങി വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ, ഒരു രാത്രിയുടെ കഥാപശ്ചാത്തലം,   പ്രേക്ഷകന് പിടിതരാത്ത ആദ്യപകുതിയിൽ നിന്ന് അത്യന്തം ത്രില്ലറാകുന്ന രണ്ടാം പകുതിയും കഥാഗതിക്ക് പൂർണ്ണത നൽകുന്ന ക്ലൈമാക്സും ചിത്രത്തെ നല്ലൊരനുഭവമാക്കുന്നു.
ട്രെയിലറിൽ കണ്ടപോലെ കാടിനു നടുവിലുള്ള ഒരു വീടും അവിടേക്ക് എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ കഥാപാത്രവും തുടർന്ന് അവിടെ സംഭവിക്കുന്ന  കാര്യങ്ങളുമാണ് ചിത്രം പറയുന്നത്, ഹൊറർ മിസ്റ്ററി ജോണറിൽ പ്രേക്ഷകർ ഡിഫോൾട്ട് ആയി പ്രതീക്ഷിക്കുന്ന എല്ലാം തന്നെ ഇമ്പാക്റ്റ്ഫുള്ളായ് ചിത്രം നൽകുന്നുണ്ട്. സിനിമയുടെ മൂഡ് നിലനിർത്തിയ ഫ്രെയിമുകളും ആക്ഷൻ മൂവുകളും ആദ്യപകുതിയിലെ  മോണോലോഗുകളും ഇവയെല്ലാം പെർഫെക്ട് ആയ് blend ചെയ്ത ക്രിസ്പായ അവതരണവുമെല്ലാം ഫൈനൽ ആക്ടിൽ കൃഷ്ണൻകുട്ടിയുടെ പണി പ്രേക്ഷകന് നല്ലൊരനുഭവേദ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണൻ്റെ സിനിമയുടെ താളത്തിൽ പോകുന്ന കോമഡികളും വിജിലേഷ് അടക്കമുള്ള കുറച്ച് അഭിനേതാക്കളുടെ മികച്ച പ്രകടനവും സിനിമ മുന്നോട്ടു വെക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് സാനിയ തന്നെയാണ്. ഗംഭീര പെർഫോയിൽ തൻ്റെ കരിയറിലെ ഏറ്റവും ചിത്രമാക്കുന്നുണ്ട്  കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ഈ ചിത്രം.
സിനിമാട്ടോഗ്രഫിയും പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ മികച്ച പ്രകടനവും ആകാംഷ നിലനിർത്തി ത്രില്ലടിപ്പിക്കുന്ന കഥാഗതിയും എല്ലാമായി നല്ലൊരു ഔട്ട്പുട്ടാണ് ചിത്രം നൽകുന്നത്. ഉറപ്പായും കൂടുതൽ പ്രേക്ഷകരിലേക്ക് നിർബന്ധമായും എത്തേണ്ട ചിത്രമാണിത്. കൃഷ്ണൻകുട്ടി പണി തുടങ്ങി മികച്ചൊരു ട്രെയിലർ കണ്ട് കാണാനിരുന്നപ്പോൾ അതിലും മികച്ചൊരു ഫീൽ സിനിമയുടനീളം നൽകിയിട്ടുണ്ട്.
കാണാം, ഉറപ്പായും ഇഷ്ടപ്പെടും.

Sunday, March 28, 2021

ബിരിയാണി - സജിൻ ബാബു പ്രേക്ഷകന് വിളമ്പിയത് ഇന്നോളം കണ്ടതിൽ ഏറ്റവും മികച്ച സിനിമാനുഭവം!

ബിരിയാണി (2021)
മികച്ച നടിക്കുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ച ചിത്രം, കണ്ട പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ സ്വന്തമാക്കിയ ചിത്രം.

ഈ സിനിമ മറ്റൊരു ഭാഷയിൽ ആണ് റിലീസ് ചെയ്തിരുന്നതെങ്കിൽ ഒന്നര പേജിൽ കവിയാതെ അഭിപ്രായങ്ങളെഴുതി കിട്ടിയ പുരസ്കാരങ്ങളെക്കാൾ അഭിമാനഅഭിപ്രായ പുരസ്കാരങ്ങൾ ആവോളം നൽകി ആദരിച്ചേനെ മലയാളി, തലയിൽ വെച്ചു കൊണ്ടു നടന്നേനെ....
എല്ലാത്തിനുമുപരി, മലയാളത്തിൽ നല്ല സിനിമകൾ റിലീസ് ചെയ്യാത്തതിൽ നൊമ്പരപ്പെടുകയും ചെയ്തേനെ.

എന്നാൽ,
പ്രദർശിപ്പിച്ച എല്ലായിടത്തുനിന്നും മലയാളത്തിന് അഭിമാനിക്കാവുന്ന തരത്തിൽ അഭിപ്രായങ്ങളും പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ ബിരിയാണി, അത് പ്രേക്ഷകനുമായി സംവദിക്കുന്ന ഭാഷയായ മലയാളത്തിൽ ഇവിടുത്തെ തീയറ്ററുകളിൽ
ഈ സിനിമ പ്രദർശിപ്പിക്കാൻ ചിലർ തയ്യാറാകുന്നില്ല, പ്രദർശിപ്പിക്കുന്ന തീയേറ്ററിലാണെങ്കിൽ കാണുന്നവരുടെ അഭിപ്രായങ്ങളുണ്ടെങ്കിലും നേരത്തെ പറഞ്ഞ നൊമ്പരപ്പെടുന്നവരുടെ സപ്പോർട്ട് കാണുന്നില്ല... 

നല്ല സിനിമകൾ ഇവിടെ റിലീസ് ചെയ്യുന്നുണ്ട്, മലയാളത്തിനും മലയാളി പ്രേക്ഷകർക്കും അഭിമാനിക്കാവുന്ന ചിത്രങ്ങൾ. കണ്ടു വിജയിപ്പിക്കേണ്ടത് സിനിമ ആസ്വദിക്കുന്ന ഓരോരുത്തരുടെയും കടമയാണ്, എങ്കിൽമാത്രമേ കച്ചവടബുദ്ധിയേക്കാൾ കലാകാരൻ്റെ കാഴ്ചപ്പാടുകളിൽ നിലകൊള്ളുന്ന കഥപറയുന്ന സിനിമകളിലൂടെ ഇൻഡസ്ട്രി ഉയരങ്ങൾ താണ്ടുകയുള്ളൂ... 
ബിരിയാണി അത്യുഗ്രൻ സിനിമയാണ്, തീയേറ്ററിൽ കാണേണ്ട ചിത്രം.

Friday, March 19, 2021

ഫീലും ഫീൽഗുഡും ഒരുമിച്ച് ദേരാ ഡയറീസ്! ചിത്രത്തിന് തകർപ്പൻ പ്രതികരണം.

യൂസുഫിൻ്റെ കഥയാണ് ദേരാഡയറീസ്, യൂസുഫ് അനുഭവിച്ചറിഞ്ഞ പ്രവാസത്തിലെ ഏട്.

🔹 Deira Diaries

Platform - Neestream
Verdict - Watchable

സിനിമയുടെ വലിപ്പം ബഡ്ജറ്റ് നിശ്ചയിക്കാതെ കഥയുടെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചാണെങ്കിൽ ദേരാ ഡയറീസ് സമീപകാലത്ത് മലയാളത്തിലെത്തിയ ബിഗ് ബഡ്ജറ്റ് തന്നെയാണ്...
പറയുന്ന കഥ പ്രേക്ഷകനെ കണക്ട് ചെയ്യുന്ന രീതിയിൽ അണിയിച്ചൊരുക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ നമുക്കുചുറ്റും ജീവിക്കുന്നവരായ്  തോന്നുമ്പോൾ ആ സിനിമയോട് പ്രേക്ഷകന് തോന്നുന്ന അടുപ്പം ദേരാ ഡയറിസ് നൽകുന്നുണ്ട്.

ചായാഗ്രഹണം, എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ്, കളറിംഗ് തുടങ്ങി അവതരണത്തിൽ നീതി പുലർത്തിയ സംവിധാനമികവ് ചിത്രത്തെ നല്ലൊരനുഭവമാക്കുന്നുണ്ട്.

സിനിമയിലെ ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങളാണ്, എന്നാൽ അതിൻറെ തത്രപ്പാട് പ്രകടനത്തിൽ ഇല്ല എന്നത് ആശ്വാസമാണ്, കൂടാതെ കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തലസംഗീതം അത് നൽകുന്ന ഫീൽ കാഴ്ചയിൽ ഒരുപാട് മികച്ചതാകുന്നുണ്ട്.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ , ഇൻസ്റ്റഗ്രാമം തുടങ്ങി ജനപ്രിയ സിനിമ / സീരീസുകൾ പുറത്തിറക്കിയ നീസ്ട്രീം എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഈ ചിത്രം കൊടുക്കുന്ന കാശ് 100% മുതലാകുന്ന നല്ലൊരു സിനിമയാണ്. കുടുംബത്തോടൊപ്പം കണ്ട് ആസ്വദിക്കാൻ തക്കവണ്ണം ക്വാളിറ്റിയുള്ള സിനിമ.
#Watchable


Tuesday, March 16, 2021

കുടുംബങ്ങളുടെ വർത്തമാനത്തിൽ.....

എത്ര ഭംഗിയായിട്ടാണ് ഇവർ അഭിനയിക്കുന്നത്- 
സമീപകാലത്ത് തുടരെ തുടരെ
ഇങ്ങനെ ഒരഭിപ്രായം സ്വന്തമാക്കുന്ന അഭിനേത്രിയാണ് പാർവതി, ഇവരുടെ നിലപാടുകളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും ഇവർ ചെയ്യുന്ന സിനിമകൾ എല്ലാത്തരംപ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നവ തന്നെയാണ്.
അത്തരം ഒരു ചിത്രമാണ് ഇന്നലെ കണ്ടത് , #വർത്തമാനം.

കുറേക്കാലത്തിനുശേഷം വീട്ടുകാരോടൊപ്പം കാണുന്ന സിനിമയാണിത്, ദിവസവും പത്രം വായിക്കുന്ന ഒരാൾക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാവുന്ന അത് അല്ലാത്തവർക്ക് നന്നായി ആസ്വദിക്കാവുന്ന വലിയ സ്കെയിലിൽ കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന അവതരണം കൊണ്ടും പ്രകടനം കൊണ്ടും ക്വാളിറ്റി നിലനിർത്തിയ നല്ലൊരു ചിത്രമാണിത്.
ഏറെ നാളുകൾക്കു ശേഷം തിയേറ്ററിൽ ചെല്ലുമ്പോൾ പഴയ പലതും തിരിച്ചുകിട്ടിയ ഫീൻ, ഒപ്പം നല്ലൊരു ചിത്രം കൂടി ആയപ്പോൾ #Happiness_at_its_peak ❤️.

#MyViewPoint 
#VARTHAMANAM