യൂസുഫിൻ്റെ കഥയാണ് ദേരാഡയറീസ്, യൂസുഫ് അനുഭവിച്ചറിഞ്ഞ പ്രവാസത്തിലെ ഏട്.
🔹 Deira Diaries
Platform - Neestream
Verdict - Watchable
സിനിമയുടെ വലിപ്പം ബഡ്ജറ്റ് നിശ്ചയിക്കാതെ കഥയുടെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചാണെങ്കിൽ ദേരാ ഡയറീസ് സമീപകാലത്ത് മലയാളത്തിലെത്തിയ ബിഗ് ബഡ്ജറ്റ് തന്നെയാണ്...
പറയുന്ന കഥ പ്രേക്ഷകനെ കണക്ട് ചെയ്യുന്ന രീതിയിൽ അണിയിച്ചൊരുക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ നമുക്കുചുറ്റും ജീവിക്കുന്നവരായ് തോന്നുമ്പോൾ ആ സിനിമയോട് പ്രേക്ഷകന് തോന്നുന്ന അടുപ്പം ദേരാ ഡയറിസ് നൽകുന്നുണ്ട്.
ചായാഗ്രഹണം, എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ്, കളറിംഗ് തുടങ്ങി അവതരണത്തിൽ നീതി പുലർത്തിയ സംവിധാനമികവ് ചിത്രത്തെ നല്ലൊരനുഭവമാക്കുന്നുണ്ട്.
സിനിമയിലെ ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങളാണ്, എന്നാൽ അതിൻറെ തത്രപ്പാട് പ്രകടനത്തിൽ ഇല്ല എന്നത് ആശ്വാസമാണ്, കൂടാതെ കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തലസംഗീതം അത് നൽകുന്ന ഫീൽ കാഴ്ചയിൽ ഒരുപാട് മികച്ചതാകുന്നുണ്ട്.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ , ഇൻസ്റ്റഗ്രാമം തുടങ്ങി ജനപ്രിയ സിനിമ / സീരീസുകൾ പുറത്തിറക്കിയ നീസ്ട്രീം എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഈ ചിത്രം കൊടുക്കുന്ന കാശ് 100% മുതലാകുന്ന നല്ലൊരു സിനിമയാണ്. കുടുംബത്തോടൊപ്പം കണ്ട് ആസ്വദിക്കാൻ തക്കവണ്ണം ക്വാളിറ്റിയുള്ള സിനിമ.
#Watchable
No comments:
Post a Comment