Thursday, March 11, 2021

ചിരിത്തിരമാല തീർത്ത Tസുനാമി, സമീപകാലത്തെ മികച്ച എൻ്റർടെയ്നർ. റിവ്യു വായിക്കാം!

മറ്റ് ജോണറുകളേക്കാൾ കോമഡി ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സമീപകാലത്ത് പകുതി വെന്ത കോമഡി ചിത്രങ്ങൾ കണ്ടുമടുത്തിരിക്കുമ്പോഴാണ് സുനാമി ട്രെയിലർ കാണുന്നതും പിന്നീട് ഇന്ന് ടിക്കറ്റ് എടുക്കുന്നതും.

-Tസുനാമി (2021)
ബാലു വർഗീസ് നായകനായി മുകേഷ്, ഇന്നസെൻറ് ,സുരേഷ് കൃഷ്ണ ,അജു വർഗീസ് തുടങ്ങി ഒരുപറ്റം അഭിനേതാക്കളുടെ പിൻബലത്തിൽ ലാൽ ജൂനിയർ ഒരുക്കിയ ചിത്രമാണ് സുനാമി.

ചിത്രത്തിൻ്റെ ട്രെയിലർ സൂചിപ്പിച്ചതുപോലെ ആദ്യവസാനം കോമഡിയിലൂടെ കഥ പറയുന്ന ചിത്രമാണിത്, അതുകൊണ്ടുതന്നെ ലോജിക്കോ ഭയങ്കര അഭിനയപ്രാധാന്യമോ നോക്കാതെ ചിത്രം പ്രേക്ഷകന് നൽകുന്ന രസിപ്പിക്കുന്ന രംഗങ്ങൾ എന്നത് മാത്രമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.
ഒരു ട്രിപ്പിൽ നിന്നാണ് കഥ പറയുന്നത് , തുടർന്ന് സംഭവിക്കുന്ന കാര്യങ്ങൾ രണ്ട് കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് രസകരമായ് ചിത്രം മുന്നോട്ട് വെക്കുന്നു. കാണാൻ രസമുള്ള ഫ്രെയിംസ്, ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന നർമ്മങ്ങൾ, താളത്തിനൊത്ത പശ്ചാത്തലസംഗീതം ഇതെല്ലാം നല്ലൊരു പാക്കേജ് ആക്കി പ്രേക്ഷകനു മുന്നിലേക്ക് വെച്ച സുനാമി ഒരു സാധാരണ പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ തക്ക വകയെല്ലാം ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
മുകേഷ് അസാധ്യ പെർഫോമൻസ് കൊണ്ട് ചിത്രത്തിലുടനീളം കൈയ്യടി നേടുന്നു, ചില ചീറ്റിയ കോമഡി മാറ്റിവച്ചാൽ അജു വർഗീസും കാഴ്ചയിൽ രസം പകർന്നിട്ടുണ്ട്. ഇവരെ കൂടാതെ ബാലുവർഗീസ്,  ഇന്നസെൻറ് എന്നിവരും  രണ്ടര മണിക്കൂർ ദൈർഘ്യത്തിൽ ചിരിപ്പിച്ചു പോകുന്നുണ്ട്.

ചിരിക്കാൻ ഇഷ്ടമുള്ള പ്രേക്ഷകർക്ക് സുനാമിക്ക് ടിക്കറ്റ് എടുക്കാം, ഓസ്കാർ ലെവൽ കഥയോ അതിനൊത്ത ലോജിക്കോ നോക്കാതെ ഫൺ മൂഡിൽ ആസ്വദിച്ച് കാണേണ്ടവർക്ക് മുൻഗണന.

Verdict - Watch In Cinemas

No comments:

Post a Comment