Friday, March 12, 2021

പൊളിച്ചെഴുതുന്നുണ്ട്, പാളിപ്പോയ പല തീരുമാനങ്ങളും - വർത്തമാനം

ഇന്നിൻ്റെ കഥ! അത് പറയുന്ന #വർത്തമാനം.

ഇവിടെ നൂറുകണക്കിനാളുകൾ സ്വാതന്ത്രസമരത്തിൽ പങ്കെടുത്തപ്പോൾ ബ്രിട്ടീഷുക്കാരൻ്റെ ചെരുപ്പ് നൽകിയതാണോടാ നിൻറെ രാജ്യസ്നേഹം,

അതോ ഗാന്ധിജിയെ വെടിവെച്ചു കൊന്ന്
 ഗാന്ധിഘാതകരെ പൂജിക്കുന്നതോ?
- ഈ ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെ അവർ നമ്മളെ കൊല്ലും, അവർ നമ്മളെ കീഴ്പ്പെടുത്തും, അവരുടെ അടിച്ചമർത്തലുകൾ നേരിടേണ്ടിവരും തുടങ്ങി അവർ എന്നുദ്ദേശിച്ചു പറയുന്ന 'സംഘപരിവാർ രാഷ്ട്രീയം' സമീപകാലഘട്ടത്തിൽ നമുക്കുചുറ്റും വിതച്ച നെറികേടുകളുടെ നേർപുസ്തകമാണ് വർത്തമാനം.

സിനിമ ഏതാണെങ്കിലും തൻ്റെ റോൾ അത്രമേൽ മികച്ചതാക്കുന്ന പാർവ്വതിയും റോഷനും ഒരു സിദ്ധാർത്ഥ് ശിവ ചിത്രത്തിൽ ഒന്നിക്കുമ്പോൾ അത് വെറുതെ ഒരു കാഴ്ച മാത്രമാകില്ല എന്ന് ഉറപ്പുണ്ടായിരുന്നു, ആ പ്രതീക്ഷയോട് 100% നീതി പുലർത്തിയ സിനിമയാണിത്. 
ഒരു റിസർച്ചിനായ് ഡൽഹിയിലെത്തുന്ന ഫയ്സ. അവിടെ അവൾക്ക് ചുറ്റുമെത്തുന്ന രാഷ്ട്രീയ ചിന്തകളും വ്യക്തികളും. ആ ഒരു കഥാ പരിസരത്തുനിന്ന് പ്രേക്ഷകനെ കൂടെകൂട്ടി കഥപറയുന്ന ചിത്രം വർത്തമാന രാഷ്ട്രീയ പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒത്തിരി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. 

ആദ്യം പകുതി കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും അതിലൂടെ കഥാപരിസരം പ്രേക്ഷകന് മനസ്സിലാക്കി തരാനും ഉപയോഗിച്ചപ്പോൾ രണ്ടാം പകുതി വേഗതയുള്ള ആഖ്യാനം കൊണ്ട് ചടുലമായി രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാകുന്നുണ്ട്.
പ്രകടനം കൊണ്ടും അവതരണം കൊണ്ടും ഒരുപോലെ മികവു പുലർത്തുന്ന വർത്തമാനം ഒരു നേരമ്പോക്കിനുള്ള ചിത്രമല്ല, മറിച് നമ്മൾ നേരിടുന്ന, നേരിട്ടുകൊണ്ടിരിക്കുന്ന മുഴങ്ങിക്കൊണ്ടിരിക്കുന്നു മരണമണികൾ തിരിച്ചറിയിപ്പിക്കുന്ന ചിത്രമാണ്.

Verdict - Watch In Cinemas

No comments:

Post a Comment