Sunday, March 28, 2021

ബിരിയാണി - സജിൻ ബാബു പ്രേക്ഷകന് വിളമ്പിയത് ഇന്നോളം കണ്ടതിൽ ഏറ്റവും മികച്ച സിനിമാനുഭവം!

ബിരിയാണി (2021)
മികച്ച നടിക്കുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ച ചിത്രം, കണ്ട പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ സ്വന്തമാക്കിയ ചിത്രം.

ഈ സിനിമ മറ്റൊരു ഭാഷയിൽ ആണ് റിലീസ് ചെയ്തിരുന്നതെങ്കിൽ ഒന്നര പേജിൽ കവിയാതെ അഭിപ്രായങ്ങളെഴുതി കിട്ടിയ പുരസ്കാരങ്ങളെക്കാൾ അഭിമാനഅഭിപ്രായ പുരസ്കാരങ്ങൾ ആവോളം നൽകി ആദരിച്ചേനെ മലയാളി, തലയിൽ വെച്ചു കൊണ്ടു നടന്നേനെ....
എല്ലാത്തിനുമുപരി, മലയാളത്തിൽ നല്ല സിനിമകൾ റിലീസ് ചെയ്യാത്തതിൽ നൊമ്പരപ്പെടുകയും ചെയ്തേനെ.

എന്നാൽ,
പ്രദർശിപ്പിച്ച എല്ലായിടത്തുനിന്നും മലയാളത്തിന് അഭിമാനിക്കാവുന്ന തരത്തിൽ അഭിപ്രായങ്ങളും പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ ബിരിയാണി, അത് പ്രേക്ഷകനുമായി സംവദിക്കുന്ന ഭാഷയായ മലയാളത്തിൽ ഇവിടുത്തെ തീയറ്ററുകളിൽ
ഈ സിനിമ പ്രദർശിപ്പിക്കാൻ ചിലർ തയ്യാറാകുന്നില്ല, പ്രദർശിപ്പിക്കുന്ന തീയേറ്ററിലാണെങ്കിൽ കാണുന്നവരുടെ അഭിപ്രായങ്ങളുണ്ടെങ്കിലും നേരത്തെ പറഞ്ഞ നൊമ്പരപ്പെടുന്നവരുടെ സപ്പോർട്ട് കാണുന്നില്ല... 

നല്ല സിനിമകൾ ഇവിടെ റിലീസ് ചെയ്യുന്നുണ്ട്, മലയാളത്തിനും മലയാളി പ്രേക്ഷകർക്കും അഭിമാനിക്കാവുന്ന ചിത്രങ്ങൾ. കണ്ടു വിജയിപ്പിക്കേണ്ടത് സിനിമ ആസ്വദിക്കുന്ന ഓരോരുത്തരുടെയും കടമയാണ്, എങ്കിൽമാത്രമേ കച്ചവടബുദ്ധിയേക്കാൾ കലാകാരൻ്റെ കാഴ്ചപ്പാടുകളിൽ നിലകൊള്ളുന്ന കഥപറയുന്ന സിനിമകളിലൂടെ ഇൻഡസ്ട്രി ഉയരങ്ങൾ താണ്ടുകയുള്ളൂ... 
ബിരിയാണി അത്യുഗ്രൻ സിനിമയാണ്, തീയേറ്ററിൽ കാണേണ്ട ചിത്രം.

Friday, March 19, 2021

ഫീലും ഫീൽഗുഡും ഒരുമിച്ച് ദേരാ ഡയറീസ്! ചിത്രത്തിന് തകർപ്പൻ പ്രതികരണം.

യൂസുഫിൻ്റെ കഥയാണ് ദേരാഡയറീസ്, യൂസുഫ് അനുഭവിച്ചറിഞ്ഞ പ്രവാസത്തിലെ ഏട്.

🔹 Deira Diaries

Platform - Neestream
Verdict - Watchable

സിനിമയുടെ വലിപ്പം ബഡ്ജറ്റ് നിശ്ചയിക്കാതെ കഥയുടെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചാണെങ്കിൽ ദേരാ ഡയറീസ് സമീപകാലത്ത് മലയാളത്തിലെത്തിയ ബിഗ് ബഡ്ജറ്റ് തന്നെയാണ്...
പറയുന്ന കഥ പ്രേക്ഷകനെ കണക്ട് ചെയ്യുന്ന രീതിയിൽ അണിയിച്ചൊരുക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ നമുക്കുചുറ്റും ജീവിക്കുന്നവരായ്  തോന്നുമ്പോൾ ആ സിനിമയോട് പ്രേക്ഷകന് തോന്നുന്ന അടുപ്പം ദേരാ ഡയറിസ് നൽകുന്നുണ്ട്.

ചായാഗ്രഹണം, എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ്, കളറിംഗ് തുടങ്ങി അവതരണത്തിൽ നീതി പുലർത്തിയ സംവിധാനമികവ് ചിത്രത്തെ നല്ലൊരനുഭവമാക്കുന്നുണ്ട്.

സിനിമയിലെ ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങളാണ്, എന്നാൽ അതിൻറെ തത്രപ്പാട് പ്രകടനത്തിൽ ഇല്ല എന്നത് ആശ്വാസമാണ്, കൂടാതെ കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തലസംഗീതം അത് നൽകുന്ന ഫീൽ കാഴ്ചയിൽ ഒരുപാട് മികച്ചതാകുന്നുണ്ട്.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ , ഇൻസ്റ്റഗ്രാമം തുടങ്ങി ജനപ്രിയ സിനിമ / സീരീസുകൾ പുറത്തിറക്കിയ നീസ്ട്രീം എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഈ ചിത്രം കൊടുക്കുന്ന കാശ് 100% മുതലാകുന്ന നല്ലൊരു സിനിമയാണ്. കുടുംബത്തോടൊപ്പം കണ്ട് ആസ്വദിക്കാൻ തക്കവണ്ണം ക്വാളിറ്റിയുള്ള സിനിമ.
#Watchable


Tuesday, March 16, 2021

കുടുംബങ്ങളുടെ വർത്തമാനത്തിൽ.....

എത്ര ഭംഗിയായിട്ടാണ് ഇവർ അഭിനയിക്കുന്നത്- 
സമീപകാലത്ത് തുടരെ തുടരെ
ഇങ്ങനെ ഒരഭിപ്രായം സ്വന്തമാക്കുന്ന അഭിനേത്രിയാണ് പാർവതി, ഇവരുടെ നിലപാടുകളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും ഇവർ ചെയ്യുന്ന സിനിമകൾ എല്ലാത്തരംപ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നവ തന്നെയാണ്.
അത്തരം ഒരു ചിത്രമാണ് ഇന്നലെ കണ്ടത് , #വർത്തമാനം.

കുറേക്കാലത്തിനുശേഷം വീട്ടുകാരോടൊപ്പം കാണുന്ന സിനിമയാണിത്, ദിവസവും പത്രം വായിക്കുന്ന ഒരാൾക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാവുന്ന അത് അല്ലാത്തവർക്ക് നന്നായി ആസ്വദിക്കാവുന്ന വലിയ സ്കെയിലിൽ കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന അവതരണം കൊണ്ടും പ്രകടനം കൊണ്ടും ക്വാളിറ്റി നിലനിർത്തിയ നല്ലൊരു ചിത്രമാണിത്.
ഏറെ നാളുകൾക്കു ശേഷം തിയേറ്ററിൽ ചെല്ലുമ്പോൾ പഴയ പലതും തിരിച്ചുകിട്ടിയ ഫീൻ, ഒപ്പം നല്ലൊരു ചിത്രം കൂടി ആയപ്പോൾ #Happiness_at_its_peak ❤️.

#MyViewPoint 
#VARTHAMANAM

Friday, March 12, 2021

പൊളിച്ചെഴുതുന്നുണ്ട്, പാളിപ്പോയ പല തീരുമാനങ്ങളും - വർത്തമാനം

ഇന്നിൻ്റെ കഥ! അത് പറയുന്ന #വർത്തമാനം.

ഇവിടെ നൂറുകണക്കിനാളുകൾ സ്വാതന്ത്രസമരത്തിൽ പങ്കെടുത്തപ്പോൾ ബ്രിട്ടീഷുക്കാരൻ്റെ ചെരുപ്പ് നൽകിയതാണോടാ നിൻറെ രാജ്യസ്നേഹം,

അതോ ഗാന്ധിജിയെ വെടിവെച്ചു കൊന്ന്
 ഗാന്ധിഘാതകരെ പൂജിക്കുന്നതോ?
- ഈ ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെ അവർ നമ്മളെ കൊല്ലും, അവർ നമ്മളെ കീഴ്പ്പെടുത്തും, അവരുടെ അടിച്ചമർത്തലുകൾ നേരിടേണ്ടിവരും തുടങ്ങി അവർ എന്നുദ്ദേശിച്ചു പറയുന്ന 'സംഘപരിവാർ രാഷ്ട്രീയം' സമീപകാലഘട്ടത്തിൽ നമുക്കുചുറ്റും വിതച്ച നെറികേടുകളുടെ നേർപുസ്തകമാണ് വർത്തമാനം.

സിനിമ ഏതാണെങ്കിലും തൻ്റെ റോൾ അത്രമേൽ മികച്ചതാക്കുന്ന പാർവ്വതിയും റോഷനും ഒരു സിദ്ധാർത്ഥ് ശിവ ചിത്രത്തിൽ ഒന്നിക്കുമ്പോൾ അത് വെറുതെ ഒരു കാഴ്ച മാത്രമാകില്ല എന്ന് ഉറപ്പുണ്ടായിരുന്നു, ആ പ്രതീക്ഷയോട് 100% നീതി പുലർത്തിയ സിനിമയാണിത്. 
ഒരു റിസർച്ചിനായ് ഡൽഹിയിലെത്തുന്ന ഫയ്സ. അവിടെ അവൾക്ക് ചുറ്റുമെത്തുന്ന രാഷ്ട്രീയ ചിന്തകളും വ്യക്തികളും. ആ ഒരു കഥാ പരിസരത്തുനിന്ന് പ്രേക്ഷകനെ കൂടെകൂട്ടി കഥപറയുന്ന ചിത്രം വർത്തമാന രാഷ്ട്രീയ പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒത്തിരി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. 

ആദ്യം പകുതി കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും അതിലൂടെ കഥാപരിസരം പ്രേക്ഷകന് മനസ്സിലാക്കി തരാനും ഉപയോഗിച്ചപ്പോൾ രണ്ടാം പകുതി വേഗതയുള്ള ആഖ്യാനം കൊണ്ട് ചടുലമായി രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാകുന്നുണ്ട്.
പ്രകടനം കൊണ്ടും അവതരണം കൊണ്ടും ഒരുപോലെ മികവു പുലർത്തുന്ന വർത്തമാനം ഒരു നേരമ്പോക്കിനുള്ള ചിത്രമല്ല, മറിച് നമ്മൾ നേരിടുന്ന, നേരിട്ടുകൊണ്ടിരിക്കുന്ന മുഴങ്ങിക്കൊണ്ടിരിക്കുന്നു മരണമണികൾ തിരിച്ചറിയിപ്പിക്കുന്ന ചിത്രമാണ്.

Verdict - Watch In Cinemas

Thursday, March 11, 2021

അജഗജാന്തരം , പുത്തൻ പോസ്റ്റർ പുറത്തിറങ്ങി

സ്വാതന്ത്ര്യം അർദ്ധരാത്രിക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അജഗജാന്തരം. ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും

Excellent reports all over, പ്രീസ്റ്റ് ഏറ്റെടുത്ത് ആരാധകർ.

കൊറോണയ്ക്ക് ശേഷം തിയേറ്ററുകളിൽ വീണ്ടും കൈയ്യടികളുയരുന്നു. അതേ , 
ഇക്കയുടെ പ്രീസ്റ്റ് പ്രേക്ഷക പ്രീതിയോടെ വമ്പൻ വിജയം സ്വന്തമാക്കുന്നു.

ചിരിത്തിരമാല തീർത്ത Tസുനാമി, സമീപകാലത്തെ മികച്ച എൻ്റർടെയ്നർ. റിവ്യു വായിക്കാം!

മറ്റ് ജോണറുകളേക്കാൾ കോമഡി ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സമീപകാലത്ത് പകുതി വെന്ത കോമഡി ചിത്രങ്ങൾ കണ്ടുമടുത്തിരിക്കുമ്പോഴാണ് സുനാമി ട്രെയിലർ കാണുന്നതും പിന്നീട് ഇന്ന് ടിക്കറ്റ് എടുക്കുന്നതും.

-Tസുനാമി (2021)
ബാലു വർഗീസ് നായകനായി മുകേഷ്, ഇന്നസെൻറ് ,സുരേഷ് കൃഷ്ണ ,അജു വർഗീസ് തുടങ്ങി ഒരുപറ്റം അഭിനേതാക്കളുടെ പിൻബലത്തിൽ ലാൽ ജൂനിയർ ഒരുക്കിയ ചിത്രമാണ് സുനാമി.

ചിത്രത്തിൻ്റെ ട്രെയിലർ സൂചിപ്പിച്ചതുപോലെ ആദ്യവസാനം കോമഡിയിലൂടെ കഥ പറയുന്ന ചിത്രമാണിത്, അതുകൊണ്ടുതന്നെ ലോജിക്കോ ഭയങ്കര അഭിനയപ്രാധാന്യമോ നോക്കാതെ ചിത്രം പ്രേക്ഷകന് നൽകുന്ന രസിപ്പിക്കുന്ന രംഗങ്ങൾ എന്നത് മാത്രമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.
ഒരു ട്രിപ്പിൽ നിന്നാണ് കഥ പറയുന്നത് , തുടർന്ന് സംഭവിക്കുന്ന കാര്യങ്ങൾ രണ്ട് കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് രസകരമായ് ചിത്രം മുന്നോട്ട് വെക്കുന്നു. കാണാൻ രസമുള്ള ഫ്രെയിംസ്, ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന നർമ്മങ്ങൾ, താളത്തിനൊത്ത പശ്ചാത്തലസംഗീതം ഇതെല്ലാം നല്ലൊരു പാക്കേജ് ആക്കി പ്രേക്ഷകനു മുന്നിലേക്ക് വെച്ച സുനാമി ഒരു സാധാരണ പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ തക്ക വകയെല്ലാം ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
മുകേഷ് അസാധ്യ പെർഫോമൻസ് കൊണ്ട് ചിത്രത്തിലുടനീളം കൈയ്യടി നേടുന്നു, ചില ചീറ്റിയ കോമഡി മാറ്റിവച്ചാൽ അജു വർഗീസും കാഴ്ചയിൽ രസം പകർന്നിട്ടുണ്ട്. ഇവരെ കൂടാതെ ബാലുവർഗീസ്,  ഇന്നസെൻറ് എന്നിവരും  രണ്ടര മണിക്കൂർ ദൈർഘ്യത്തിൽ ചിരിപ്പിച്ചു പോകുന്നുണ്ട്.

ചിരിക്കാൻ ഇഷ്ടമുള്ള പ്രേക്ഷകർക്ക് സുനാമിക്ക് ടിക്കറ്റ് എടുക്കാം, ഓസ്കാർ ലെവൽ കഥയോ അതിനൊത്ത ലോജിക്കോ നോക്കാതെ ഫൺ മൂഡിൽ ആസ്വദിച്ച് കാണേണ്ടവർക്ക് മുൻഗണന.

Verdict - Watch In Cinemas