Saturday, July 22, 2023

ലക്ഷണമൊത്ത ത്രില്ലർ - അഭ്യൂഹം ജനശ്രദ്ധ നേടുന്നു

അഭ്യൂഹം - Suspense Thriller

Cast - Rahul madhav, Ajaml ameer, Aathmeeya

Story & Direction - Akhil Sreenivas

കിടിലൻ പോസ്റ്ററുകൾ കണ്ടാണ് അഭ്യൂഹം എന്ന ഈ സിനിമയെക്കുറിച്ച് ആദ്യം അറിയുന്നത്... സോ പോസ്റ്ററുകളുടെ കോളിറ്റി എടുത്തു പറയേണ്ടതാണ്.. സിനിമയുടെ ആകെ മൂഡ് പോസ്റ്ററിൽ തന്നെ കണ്ടറിയാം.

പിന്നീട് വന്ന ട്രെയിലറുകളും പ്രമോഷൻ കണ്ടെൻറ്റുകളും കോളിറ്റി കൊണ്ടും ഉള്ളിലെ പ്രതീക്ഷകൊണ്ടും കാത്തിരിപ്പിക്കുകയും ആദ്യ ദിവസം തന്നെ ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തു... 

അഭ്യൂഹം, ഒരു മുഴുനീള സസ്പെൻസ് ത്രില്ലറാണ്. അജ്മൽ , രാഹുൽ മാധവ്, ആത്മീയ, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരുപറ്റം അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും അഖിൽ ശ്രീനിവാസ് എന്ന നവാഗതന്റെ മികച്ച കഥയും മേക്കിങ്ങും നല്ല സിനിമട്ടോഗ്രാഫിയോ അതിനൊത്ത കളറിങ്ങും എഡിറ്റിങ്ങും നല്ലൊരു ത്രില്ലർ പാക്കേജ് ആയി സ്ക്രീനിൽ എത്തിച്ച കാഴ്ചയാണ് പ്രതീക്ഷ വെച്ച ഒരു പ്രേക്ഷകനായ എനിക്ക് ലഭിച്ചത്...

അച്ഛൻ മകൻ ബന്ധത്തിലൂടെയും ഒരു പോലീസ് സ്റ്റോറിലൂടെയും ഒരുപോലെ കഥ പറയുന്ന ഈ സിനിമയിൽ ജാഫർ ഇടുക്കി - അജ്മൽ അമീർ എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് കഥ രൂപപ്പെടുന്നതും പ്രേക്ഷകരിൽ എത്തുന്നതും... രാജൻ ,ജയരാജൻ എന്നി കഥാപാത്രങ്ങളെ ഇരുവരും ഗംഭീരമാക്കിയിട്ടുണ്ട്.

പടത്തിന്റെ മൂഡ്പിടിച്ച് മിസ്റ്ററിയും ത്രില്ലിംഗും ഒരുപോലെ പ്രേക്ഷകനിൽ എത്തിക്കാൻ ബാഗ്രൗണ്ട് മ്യൂസിക്കിന് സാധിച്ചിട്ടുണ്ട്.
അഭ്യൂഹം പ്രേക്ഷകരെ രസിപ്പിക്കുന്ന മികച്ചൊരു ത്രില്ലറാണ്.
ധൈര്യമായി ടിക്കറ്റ് എടുക്കാം✔️

#Watchable

Friday, July 21, 2023

പ്രേക്ഷകൻ്റെ പൾസറിഞ്ഞ ത്രില്ലർ - അഭ്യൂഹം പ്രേക്ഷകർ ഏറ്റെടുക്കുന്നു

#Abhyooham
🔹"ലക്ഷണമൊത്ത ത്രില്ലർ"!!!
ഇന്നിറങ്ങിയ അഭ്യൂഹം എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ ആദ്യം തോന്നിയ വാക്ക് ഇതാണ്...
ഓരോ രംഗവും അത്രമേൽ ഗംഭീരമായനുഭവപ്പെടുത്തി 
വിഷ്വൽസും  ടെക്നിക്കൽ സൈഡും  ഒരുപോലെ മികവ് കാണിച്ച നല്ലൊരു സിനിമയാണിത്.

അജ്മൽ അമീറിന്റെ ഗംഭീര തിരിച്ചുവരവ്, എന്ന് എടുത്തു പറയാവുന്ന പ്രകടനവും കഥാപാത്രവും ...
കൂടാതെ രാഹുൽ മാധവിന്റെ ഇടിവെട്ട് വേഷം, രാഹുൽ ആ കഥാപാത്രത്തെ തന്റെ ഫിസിക്ക് കൊണ്ടും പെർഫോമൻസ് കൊണ്ടും ഒരുപോലെ മികച്ചതാക്കിയിട്ടുണ്ട്. ആത്മീയയുടെ മഞ്ജരി എന്ന വക്കീൽ കഥാപാത്രവും സിനിമയുടെ മറ്റൊരു നല്ല വശമാണ്.  കോട്ടയം നസീർ ജാഫർ ഇടുക്കി എന്നിങ്ങനെ മലയാളത്തിലെ പ്രകടനം കൊണ്ട് മികവ് കാണിക്കുന്ന അഭിനേതാക്കളും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്... എല്ലാവരും തന്നെ കാഴ്ചയെ മനോഹരമാക്കാൻ കാരണവും ആയിട്ടുണ്ട് .

നല്ല എഡിറ്റിങ്ങും മ്യൂസിക് സൈഡും സിനിമയുടെ കോളിറ്റി കൂട്ടുന്നു, കാരണം കഥയിൽ കയറി വരുന്ന വൈകാരിക രംഗങ്ങളും അതേപോലെ ഫാസ്റ്റ് പേസ് ത്രില്ലിംങ് എലമെൻ്റുകളും അതിന്റെ പൂർണ്ണത ചോരാതെ സ്ക്രീനിൽ എത്തിക്കാൻ പടത്തിന്റെ ടെക്നിക്കൽ സൗണ്ട് വഴി സാധിച്ചിട്ടുണ്ട്.

 ധൈര്യമായി ത്രില്ലർ പ്രേമികൾക്ക് കണ്ട് ആസ്വദിക്കാനുള്ള വക നൽകുന്ന കിടിലൻ സിനിമയാണ് അഭ്യൂഹം.
Verdict - #SuperHit

കാലത്തിനൊത്ത സിനിമ, കിർക്കൻ - കാഴ്ച നിർബന്ധമാക്കുന്നുണ്ട്

കിർക്കൻ
ഏതു ജോണർ ആയാലും അതിനെ എൻറർടൈനറായി എടുക്കുമ്പോൾ ആ സിനിമയ്ക്കുള്ള മികവ് വേറെ തന്നെയാണ്... കാരണം എല്ലാത്തിനുമുപരി പ്രേക്ഷകനെ ആസ്വദിപ്പിക്കുക എന്നതുകൂടി ഒരു സിനിമയെ സംബന്ധിച്ച് ആവശ്യ ഘടകമാണ്.

കിർക്കൻ, കണ്ടന്റ് വൈസ് ഏതൊരാൾക്കും റിലേറ്റ് ചെയ്യാവുന്ന ഒരു സിനിമാനുഭവം ആണ്(പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയിൽ)...
റിയലിസ്റ്റിക് അപ്പ്രോച്ചിൽ ഇതുപോലൊരു സിനിമ വരുമ്പോൾ അതിനെ വ്യത്യസ്തമായൊരു മേക്കിംങ് കൊണ്ടും ആഖ്യാനശൈലി കൊണ്ടും കാണുന്ന പ്രേക്ഷകനെ ഒപ്പം കൂട്ടി കഥ പറയാൻ കാണിച്ച മിടുക്ക് സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്...

ഇതുകൂടാതെ കിർക്കൻ കാഴ്ചയിൽ ഗംഭീരമാക്കാൻ മലയാളത്തിലെ ഒരുപറ്റം അഭിനേതാക്കളുടെ നല്ല പ്രകടനവും വലിയൊരു കാരണമാണ്...

നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും പടത്തിന്റെ മൂഡ് ആദ്യാവസാനം നിലനിർത്തിയ കളറിങ്ങും നോൺ ലിനിയർ എന്ന് തോന്നിപ്പിക്കുന്ന എഡിറ്റിംഗ് പാറ്റേണും ഒക്കെയായി ടെക്നിക്കലി സൗണ്ട് ആയ്തന്നെ കിർക്കൻ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നുണ്ട്.

ഏതൊരു ത്രില്ലർ സിനിമയും പോലെ കിർക്കന്റെയും ഏറ്റവും പ്രധാന ഏരിയ ക്ലൈമാക്സ് ആണ്, ക്ലൈമാക്സിൽ സസ്പെൻസ് റിവീൽ ചെയ്യുന്ന ഭാഗവും തുടർന്നുള്ള രംഗങ്ങളും സമീപകാല മലയാള സിനിമയിൽ ഏറ്റവും മികച്ച ക്ലൈമാക്സ് തന്നെ എന്ന് അവകാശപ്പെടാവുന്ന രീതിയിൽ ഒരുക്കി എടുത്തിട്ടുണ്ട്... സിനിമയുടെ ആകെ മൊത്തം വെർഡിക്റ്റ് ഒന്നാന്തരം ആക്കാനും ക്ലൈമാക്സ് സഹായിച്ചിട്ടുണ്ട്.

ഒരു മികച്ച തീയറ്റർ എക്സ്പീരിയൻസ് നൽകാൻ എല്ലാ അർത്ഥത്തിലും സാധ്യമായ സിനിമയാണ് കിർക്കൻ, കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കാഴ്ച✌️

Sunday, April 11, 2021

ചിരിപ്പിച്ച്,പേടിപ്പിച്ച് പിന്നെ ത്രില്ലടിപ്പിച്ചും കൃഷ്ണൻകുട്ടി പണി തുടങ്ങി

കൃഷ്ണൻകുട്ടി പണിതുടങ്ങി (2021)
എൻ്റമ്മോ ഹെവി ഐറ്റം🔥. ട്രെയിലർ കണ്ടപ്പോൾ തന്നെ കാണാൻ കാത്തിരുന്ന പടമാ, തീയറ്റർ വാച്ച് അർഹിച്ച ടെക്നിക്കലി ലൗഡായ ഹൊറർ മിസ്റ്ററി ജോണറിലെ സമീപകാലത്തെ ഏറ്റവും മികച്ച ചിത്രം.

വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ തുടങ്ങി വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ, ഒരു രാത്രിയുടെ കഥാപശ്ചാത്തലം,   പ്രേക്ഷകന് പിടിതരാത്ത ആദ്യപകുതിയിൽ നിന്ന് അത്യന്തം ത്രില്ലറാകുന്ന രണ്ടാം പകുതിയും കഥാഗതിക്ക് പൂർണ്ണത നൽകുന്ന ക്ലൈമാക്സും ചിത്രത്തെ നല്ലൊരനുഭവമാക്കുന്നു.
ട്രെയിലറിൽ കണ്ടപോലെ കാടിനു നടുവിലുള്ള ഒരു വീടും അവിടേക്ക് എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ കഥാപാത്രവും തുടർന്ന് അവിടെ സംഭവിക്കുന്ന  കാര്യങ്ങളുമാണ് ചിത്രം പറയുന്നത്, ഹൊറർ മിസ്റ്ററി ജോണറിൽ പ്രേക്ഷകർ ഡിഫോൾട്ട് ആയി പ്രതീക്ഷിക്കുന്ന എല്ലാം തന്നെ ഇമ്പാക്റ്റ്ഫുള്ളായ് ചിത്രം നൽകുന്നുണ്ട്. സിനിമയുടെ മൂഡ് നിലനിർത്തിയ ഫ്രെയിമുകളും ആക്ഷൻ മൂവുകളും ആദ്യപകുതിയിലെ  മോണോലോഗുകളും ഇവയെല്ലാം പെർഫെക്ട് ആയ് blend ചെയ്ത ക്രിസ്പായ അവതരണവുമെല്ലാം ഫൈനൽ ആക്ടിൽ കൃഷ്ണൻകുട്ടിയുടെ പണി പ്രേക്ഷകന് നല്ലൊരനുഭവേദ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണൻ്റെ സിനിമയുടെ താളത്തിൽ പോകുന്ന കോമഡികളും വിജിലേഷ് അടക്കമുള്ള കുറച്ച് അഭിനേതാക്കളുടെ മികച്ച പ്രകടനവും സിനിമ മുന്നോട്ടു വെക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് സാനിയ തന്നെയാണ്. ഗംഭീര പെർഫോയിൽ തൻ്റെ കരിയറിലെ ഏറ്റവും ചിത്രമാക്കുന്നുണ്ട്  കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ഈ ചിത്രം.
സിനിമാട്ടോഗ്രഫിയും പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ മികച്ച പ്രകടനവും ആകാംഷ നിലനിർത്തി ത്രില്ലടിപ്പിക്കുന്ന കഥാഗതിയും എല്ലാമായി നല്ലൊരു ഔട്ട്പുട്ടാണ് ചിത്രം നൽകുന്നത്. ഉറപ്പായും കൂടുതൽ പ്രേക്ഷകരിലേക്ക് നിർബന്ധമായും എത്തേണ്ട ചിത്രമാണിത്. കൃഷ്ണൻകുട്ടി പണി തുടങ്ങി മികച്ചൊരു ട്രെയിലർ കണ്ട് കാണാനിരുന്നപ്പോൾ അതിലും മികച്ചൊരു ഫീൽ സിനിമയുടനീളം നൽകിയിട്ടുണ്ട്.
കാണാം, ഉറപ്പായും ഇഷ്ടപ്പെടും.

Sunday, March 28, 2021

ബിരിയാണി - സജിൻ ബാബു പ്രേക്ഷകന് വിളമ്പിയത് ഇന്നോളം കണ്ടതിൽ ഏറ്റവും മികച്ച സിനിമാനുഭവം!

ബിരിയാണി (2021)
മികച്ച നടിക്കുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ച ചിത്രം, കണ്ട പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ സ്വന്തമാക്കിയ ചിത്രം.

ഈ സിനിമ മറ്റൊരു ഭാഷയിൽ ആണ് റിലീസ് ചെയ്തിരുന്നതെങ്കിൽ ഒന്നര പേജിൽ കവിയാതെ അഭിപ്രായങ്ങളെഴുതി കിട്ടിയ പുരസ്കാരങ്ങളെക്കാൾ അഭിമാനഅഭിപ്രായ പുരസ്കാരങ്ങൾ ആവോളം നൽകി ആദരിച്ചേനെ മലയാളി, തലയിൽ വെച്ചു കൊണ്ടു നടന്നേനെ....
എല്ലാത്തിനുമുപരി, മലയാളത്തിൽ നല്ല സിനിമകൾ റിലീസ് ചെയ്യാത്തതിൽ നൊമ്പരപ്പെടുകയും ചെയ്തേനെ.

എന്നാൽ,
പ്രദർശിപ്പിച്ച എല്ലായിടത്തുനിന്നും മലയാളത്തിന് അഭിമാനിക്കാവുന്ന തരത്തിൽ അഭിപ്രായങ്ങളും പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ ബിരിയാണി, അത് പ്രേക്ഷകനുമായി സംവദിക്കുന്ന ഭാഷയായ മലയാളത്തിൽ ഇവിടുത്തെ തീയറ്ററുകളിൽ
ഈ സിനിമ പ്രദർശിപ്പിക്കാൻ ചിലർ തയ്യാറാകുന്നില്ല, പ്രദർശിപ്പിക്കുന്ന തീയേറ്ററിലാണെങ്കിൽ കാണുന്നവരുടെ അഭിപ്രായങ്ങളുണ്ടെങ്കിലും നേരത്തെ പറഞ്ഞ നൊമ്പരപ്പെടുന്നവരുടെ സപ്പോർട്ട് കാണുന്നില്ല... 

നല്ല സിനിമകൾ ഇവിടെ റിലീസ് ചെയ്യുന്നുണ്ട്, മലയാളത്തിനും മലയാളി പ്രേക്ഷകർക്കും അഭിമാനിക്കാവുന്ന ചിത്രങ്ങൾ. കണ്ടു വിജയിപ്പിക്കേണ്ടത് സിനിമ ആസ്വദിക്കുന്ന ഓരോരുത്തരുടെയും കടമയാണ്, എങ്കിൽമാത്രമേ കച്ചവടബുദ്ധിയേക്കാൾ കലാകാരൻ്റെ കാഴ്ചപ്പാടുകളിൽ നിലകൊള്ളുന്ന കഥപറയുന്ന സിനിമകളിലൂടെ ഇൻഡസ്ട്രി ഉയരങ്ങൾ താണ്ടുകയുള്ളൂ... 
ബിരിയാണി അത്യുഗ്രൻ സിനിമയാണ്, തീയേറ്ററിൽ കാണേണ്ട ചിത്രം.

Friday, March 19, 2021

ഫീലും ഫീൽഗുഡും ഒരുമിച്ച് ദേരാ ഡയറീസ്! ചിത്രത്തിന് തകർപ്പൻ പ്രതികരണം.

യൂസുഫിൻ്റെ കഥയാണ് ദേരാഡയറീസ്, യൂസുഫ് അനുഭവിച്ചറിഞ്ഞ പ്രവാസത്തിലെ ഏട്.

🔹 Deira Diaries

Platform - Neestream
Verdict - Watchable

സിനിമയുടെ വലിപ്പം ബഡ്ജറ്റ് നിശ്ചയിക്കാതെ കഥയുടെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചാണെങ്കിൽ ദേരാ ഡയറീസ് സമീപകാലത്ത് മലയാളത്തിലെത്തിയ ബിഗ് ബഡ്ജറ്റ് തന്നെയാണ്...
പറയുന്ന കഥ പ്രേക്ഷകനെ കണക്ട് ചെയ്യുന്ന രീതിയിൽ അണിയിച്ചൊരുക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ നമുക്കുചുറ്റും ജീവിക്കുന്നവരായ്  തോന്നുമ്പോൾ ആ സിനിമയോട് പ്രേക്ഷകന് തോന്നുന്ന അടുപ്പം ദേരാ ഡയറിസ് നൽകുന്നുണ്ട്.

ചായാഗ്രഹണം, എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ്, കളറിംഗ് തുടങ്ങി അവതരണത്തിൽ നീതി പുലർത്തിയ സംവിധാനമികവ് ചിത്രത്തെ നല്ലൊരനുഭവമാക്കുന്നുണ്ട്.

സിനിമയിലെ ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങളാണ്, എന്നാൽ അതിൻറെ തത്രപ്പാട് പ്രകടനത്തിൽ ഇല്ല എന്നത് ആശ്വാസമാണ്, കൂടാതെ കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തലസംഗീതം അത് നൽകുന്ന ഫീൽ കാഴ്ചയിൽ ഒരുപാട് മികച്ചതാകുന്നുണ്ട്.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ , ഇൻസ്റ്റഗ്രാമം തുടങ്ങി ജനപ്രിയ സിനിമ / സീരീസുകൾ പുറത്തിറക്കിയ നീസ്ട്രീം എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഈ ചിത്രം കൊടുക്കുന്ന കാശ് 100% മുതലാകുന്ന നല്ലൊരു സിനിമയാണ്. കുടുംബത്തോടൊപ്പം കണ്ട് ആസ്വദിക്കാൻ തക്കവണ്ണം ക്വാളിറ്റിയുള്ള സിനിമ.
#Watchable


Tuesday, March 16, 2021

കുടുംബങ്ങളുടെ വർത്തമാനത്തിൽ.....

എത്ര ഭംഗിയായിട്ടാണ് ഇവർ അഭിനയിക്കുന്നത്- 
സമീപകാലത്ത് തുടരെ തുടരെ
ഇങ്ങനെ ഒരഭിപ്രായം സ്വന്തമാക്കുന്ന അഭിനേത്രിയാണ് പാർവതി, ഇവരുടെ നിലപാടുകളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും ഇവർ ചെയ്യുന്ന സിനിമകൾ എല്ലാത്തരംപ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നവ തന്നെയാണ്.
അത്തരം ഒരു ചിത്രമാണ് ഇന്നലെ കണ്ടത് , #വർത്തമാനം.

കുറേക്കാലത്തിനുശേഷം വീട്ടുകാരോടൊപ്പം കാണുന്ന സിനിമയാണിത്, ദിവസവും പത്രം വായിക്കുന്ന ഒരാൾക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാവുന്ന അത് അല്ലാത്തവർക്ക് നന്നായി ആസ്വദിക്കാവുന്ന വലിയ സ്കെയിലിൽ കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന അവതരണം കൊണ്ടും പ്രകടനം കൊണ്ടും ക്വാളിറ്റി നിലനിർത്തിയ നല്ലൊരു ചിത്രമാണിത്.
ഏറെ നാളുകൾക്കു ശേഷം തിയേറ്ററിൽ ചെല്ലുമ്പോൾ പഴയ പലതും തിരിച്ചുകിട്ടിയ ഫീൻ, ഒപ്പം നല്ലൊരു ചിത്രം കൂടി ആയപ്പോൾ #Happiness_at_its_peak ❤️.

#MyViewPoint 
#VARTHAMANAM

Friday, March 12, 2021

പൊളിച്ചെഴുതുന്നുണ്ട്, പാളിപ്പോയ പല തീരുമാനങ്ങളും - വർത്തമാനം

ഇന്നിൻ്റെ കഥ! അത് പറയുന്ന #വർത്തമാനം.

ഇവിടെ നൂറുകണക്കിനാളുകൾ സ്വാതന്ത്രസമരത്തിൽ പങ്കെടുത്തപ്പോൾ ബ്രിട്ടീഷുക്കാരൻ്റെ ചെരുപ്പ് നൽകിയതാണോടാ നിൻറെ രാജ്യസ്നേഹം,

അതോ ഗാന്ധിജിയെ വെടിവെച്ചു കൊന്ന്
 ഗാന്ധിഘാതകരെ പൂജിക്കുന്നതോ?
- ഈ ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെ അവർ നമ്മളെ കൊല്ലും, അവർ നമ്മളെ കീഴ്പ്പെടുത്തും, അവരുടെ അടിച്ചമർത്തലുകൾ നേരിടേണ്ടിവരും തുടങ്ങി അവർ എന്നുദ്ദേശിച്ചു പറയുന്ന 'സംഘപരിവാർ രാഷ്ട്രീയം' സമീപകാലഘട്ടത്തിൽ നമുക്കുചുറ്റും വിതച്ച നെറികേടുകളുടെ നേർപുസ്തകമാണ് വർത്തമാനം.

സിനിമ ഏതാണെങ്കിലും തൻ്റെ റോൾ അത്രമേൽ മികച്ചതാക്കുന്ന പാർവ്വതിയും റോഷനും ഒരു സിദ്ധാർത്ഥ് ശിവ ചിത്രത്തിൽ ഒന്നിക്കുമ്പോൾ അത് വെറുതെ ഒരു കാഴ്ച മാത്രമാകില്ല എന്ന് ഉറപ്പുണ്ടായിരുന്നു, ആ പ്രതീക്ഷയോട് 100% നീതി പുലർത്തിയ സിനിമയാണിത്. 
ഒരു റിസർച്ചിനായ് ഡൽഹിയിലെത്തുന്ന ഫയ്സ. അവിടെ അവൾക്ക് ചുറ്റുമെത്തുന്ന രാഷ്ട്രീയ ചിന്തകളും വ്യക്തികളും. ആ ഒരു കഥാ പരിസരത്തുനിന്ന് പ്രേക്ഷകനെ കൂടെകൂട്ടി കഥപറയുന്ന ചിത്രം വർത്തമാന രാഷ്ട്രീയ പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒത്തിരി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. 

ആദ്യം പകുതി കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും അതിലൂടെ കഥാപരിസരം പ്രേക്ഷകന് മനസ്സിലാക്കി തരാനും ഉപയോഗിച്ചപ്പോൾ രണ്ടാം പകുതി വേഗതയുള്ള ആഖ്യാനം കൊണ്ട് ചടുലമായി രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാകുന്നുണ്ട്.
പ്രകടനം കൊണ്ടും അവതരണം കൊണ്ടും ഒരുപോലെ മികവു പുലർത്തുന്ന വർത്തമാനം ഒരു നേരമ്പോക്കിനുള്ള ചിത്രമല്ല, മറിച് നമ്മൾ നേരിടുന്ന, നേരിട്ടുകൊണ്ടിരിക്കുന്ന മുഴങ്ങിക്കൊണ്ടിരിക്കുന്നു മരണമണികൾ തിരിച്ചറിയിപ്പിക്കുന്ന ചിത്രമാണ്.

Verdict - Watch In Cinemas

Thursday, March 11, 2021

അജഗജാന്തരം , പുത്തൻ പോസ്റ്റർ പുറത്തിറങ്ങി

സ്വാതന്ത്ര്യം അർദ്ധരാത്രിക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അജഗജാന്തരം. ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും

Excellent reports all over, പ്രീസ്റ്റ് ഏറ്റെടുത്ത് ആരാധകർ.

കൊറോണയ്ക്ക് ശേഷം തിയേറ്ററുകളിൽ വീണ്ടും കൈയ്യടികളുയരുന്നു. അതേ , 
ഇക്കയുടെ പ്രീസ്റ്റ് പ്രേക്ഷക പ്രീതിയോടെ വമ്പൻ വിജയം സ്വന്തമാക്കുന്നു.

ചിരിത്തിരമാല തീർത്ത Tസുനാമി, സമീപകാലത്തെ മികച്ച എൻ്റർടെയ്നർ. റിവ്യു വായിക്കാം!

മറ്റ് ജോണറുകളേക്കാൾ കോമഡി ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സമീപകാലത്ത് പകുതി വെന്ത കോമഡി ചിത്രങ്ങൾ കണ്ടുമടുത്തിരിക്കുമ്പോഴാണ് സുനാമി ട്രെയിലർ കാണുന്നതും പിന്നീട് ഇന്ന് ടിക്കറ്റ് എടുക്കുന്നതും.

-Tസുനാമി (2021)
ബാലു വർഗീസ് നായകനായി മുകേഷ്, ഇന്നസെൻറ് ,സുരേഷ് കൃഷ്ണ ,അജു വർഗീസ് തുടങ്ങി ഒരുപറ്റം അഭിനേതാക്കളുടെ പിൻബലത്തിൽ ലാൽ ജൂനിയർ ഒരുക്കിയ ചിത്രമാണ് സുനാമി.

ചിത്രത്തിൻ്റെ ട്രെയിലർ സൂചിപ്പിച്ചതുപോലെ ആദ്യവസാനം കോമഡിയിലൂടെ കഥ പറയുന്ന ചിത്രമാണിത്, അതുകൊണ്ടുതന്നെ ലോജിക്കോ ഭയങ്കര അഭിനയപ്രാധാന്യമോ നോക്കാതെ ചിത്രം പ്രേക്ഷകന് നൽകുന്ന രസിപ്പിക്കുന്ന രംഗങ്ങൾ എന്നത് മാത്രമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.
ഒരു ട്രിപ്പിൽ നിന്നാണ് കഥ പറയുന്നത് , തുടർന്ന് സംഭവിക്കുന്ന കാര്യങ്ങൾ രണ്ട് കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് രസകരമായ് ചിത്രം മുന്നോട്ട് വെക്കുന്നു. കാണാൻ രസമുള്ള ഫ്രെയിംസ്, ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന നർമ്മങ്ങൾ, താളത്തിനൊത്ത പശ്ചാത്തലസംഗീതം ഇതെല്ലാം നല്ലൊരു പാക്കേജ് ആക്കി പ്രേക്ഷകനു മുന്നിലേക്ക് വെച്ച സുനാമി ഒരു സാധാരണ പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ തക്ക വകയെല്ലാം ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
മുകേഷ് അസാധ്യ പെർഫോമൻസ് കൊണ്ട് ചിത്രത്തിലുടനീളം കൈയ്യടി നേടുന്നു, ചില ചീറ്റിയ കോമഡി മാറ്റിവച്ചാൽ അജു വർഗീസും കാഴ്ചയിൽ രസം പകർന്നിട്ടുണ്ട്. ഇവരെ കൂടാതെ ബാലുവർഗീസ്,  ഇന്നസെൻറ് എന്നിവരും  രണ്ടര മണിക്കൂർ ദൈർഘ്യത്തിൽ ചിരിപ്പിച്ചു പോകുന്നുണ്ട്.

ചിരിക്കാൻ ഇഷ്ടമുള്ള പ്രേക്ഷകർക്ക് സുനാമിക്ക് ടിക്കറ്റ് എടുക്കാം, ഓസ്കാർ ലെവൽ കഥയോ അതിനൊത്ത ലോജിക്കോ നോക്കാതെ ഫൺ മൂഡിൽ ആസ്വദിച്ച് കാണേണ്ടവർക്ക് മുൻഗണന.

Verdict - Watch In Cinemas

Sunday, July 7, 2019

അമലാപോളിന്റെ അതി-ശക്തമായ വേഷം, ആടൈ റിലീസിങ്ങിനൊരുങ്ങുന്നു.

90 ലക്ഷത്തിൽപരം കാണികളുമായി 💐 ''ആടൈ"💐 ടീസർ യൂറ്റ്യൂബ് ട്രെൻഡിംഗിൽ തുടരുന്നു...
അമലപോളിന്റെ അതിശക്തമായ കഥാപാത്രവുമായി ആടൈ എന്ന ഈ തമിഴ് ചിത്രം പ്രഖ്യാപിച്ചതുമുതൽ കാത്തിരിപ്പിലായിരുന്നു ആരാധകർ... അവരെ ആവേശത്തിലായിരുന്ന തീസറും തുടർന്ന് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലറും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു...

[ ട്രെയിലർ കാണാം
https://youtu.be/gd6E2XgRoww ]


കഥാപാത്രപൂർണതയ്ക്ക് വേണ്ടി ഏതറ്റംവരെയും പോകാൻ മടിയില്ലാത്ത അമലാപോളിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷമായിരിക്കും ആടൈയിലെ കാമിനി🌹. മുൻനിര നായികമാർ നിരസിച്ച ഈ വേഷം തൻറെ കരിയർ ബെസ്റ്റ് പ്രകടനം ആക്കി തീർക്കാൻ അമല പോൾ വരുമ്പോൾ,
ആവേശത്തോടെ കാത്തിരിപ്പിലാണ് ആരാധകർ.

#Aadai🎉 #julay19 # release
#amalaPaul #Rathnakumar #VijiSubramanyan #SHIVAGIRI_FILMS #Release🔥🔥🔥

Saturday, June 1, 2019

ഈ സീസണിലും പ്രേക്ഷക തിരക്കോടെ തീയറ്ററുകളെ കീഴടക്കി ദേവി 2

ദേവി 2

Review :- AmarNath
Media :- VISMAYAM
TEATER :- reagal Calicut
Status :- 75%
Verdict :- Supper Hit


പ്രഭുദേവ, തമന്ന താരജോഡിയിൽ തമിഴിലെ പോപ്പുലർ സംവിധായകൻ AL വിജയ് ഒരുക്കി 2016 ൽ തീയറ്ററുകളിലെത്തിച്ച ഹൊറർ കോമഡി ചിത്രമായിരുന്നു ദേവി.
ആ സമയത്തെ വലിയൊരു ഹിറ്റ് ചിത്രമായ ദേവി. "ചാൽമാർ" എന്ന ഇന്ത്യയൊട്ടാകെ വൈറലായ പ്രഭുദേവ പാട്ടും ദേവിയെ  പ്രേക്ഷകപ്രീതിയോടെ വിജയമാക്കാൻ സഹായിച്ചു.
ആദ്യഭാഗത്തിൽ തന്നെ  രണ്ടാം ഭാഗത്തിനുള്ള കഥ ഒരുക്കിവെച്ചുകൊണ്ടുള്ള അവതരണവും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

ഇത്തവണ ഒരു പ്രേതം അല്ല, പകരം പ്രണയത്തിനും  തമാശയ്ക്കും പ്രാധാന്യം നൽകി രണ്ടു പ്രേതങ്ങൾ ആണ് ദേവിയിൽ എത്തിയിരിക്കുന്നത്.
ആദ്യഭാഗത്തിന്റെ തുടർച്ചയെന്നോണം കൃഷ്ണയ്ക്കും ദേവിക്കും ഒരു മകളുണ്ട്. എന്നാൽ  പുതിയ  കഥാപരിസരത്തിൽ എത്തുമ്പോൾ മറ്റൊരു രാജ്യത്ത് നിന്നാണ് കഥ പറയുന്നത്... ചില കാരണങ്ങളാൽ  കൃഷ്ണയും ദേവിയും ഇന്ത്യ വിട്ട്  ഒറ്റപ്പെട്ട മറ്റൊരു രാജ്യത്ത് എത്തുന്നു. എന്നാൽ അവിടെ കാത്തിരിക്കുന്നത് രണ്ടു പ്രേതങ്ങൾ ആണ്...
തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

ആദ്യപകുതി തമാശക്കും  രണ്ടാംപകുതി റിവഞ്ചും ത്രില്ലിംഗുംമായ കാഴ്ച വിരുന്നാണ് ചിത്രം സമ്മാനിക്കുന്നത്...
എടുത്തു പറയേണ്ടത്  പ്രഭുദേവയുടെ പ്രകടന മികവാണ്, മൂന്ന് വ്യത്യസ്ത വേഷങ്ങൾ  പ്രഭുദേവയുടെ കയ്യിൽ ഭദ്രമായിരുന്നു. വളരെ മികച്ച രീതിയിൽ തന്നെ പ്രഭുദേവ അത് കൈകാര്യം ചെയ്തു.
തമന്ന, കോവൈ സരള,  ബാലാജി എന്നിവർ ഓരോ രംഗവും ചിരിപ്പിച്ചു കടന്നുപോകുന്നുണ്ട് .

പേടിപ്പിച്ച് കയ്യടി വാങ്ങുന്ന ചിത്രമല്ല ദേവി 2. മറിച്ച് ഗംഭീരമായ ഒരു കഥ  അതിഗംഭീര അവതരണത്തിലൂടെ പ്രേക്ഷകന് രസിക്കുന്ന രീതിയിൽ പറഞ്ഞു വെച്ചിരിക്കുകയാണിത്.
ഛായാഗ്രഹണമികവും, പശ്ചാത്തലസംഗീതവും, എഡിറ്റിങ്ങും, കളറിംഗുമടക്കം ഒരു സാധാരണ പ്രേക്ഷകനെ  100% തൃപ്തിപ്പെടുത്തുന്ന ചിത്രമാണിത്.

എല്ലാവർക്കും ഒരേ കാഴ്ചപ്പാട് ആയിരിക്കില്ല ഓരോ സിനിമകളും നൽകുന്നത്, അതുകൊണ്ടുതന്നെ കണ്ടു വിലയിരുത്തുക..
ദേവി2 ഹൊറർ കോമഡി ജോണറിൽ നിർമ്മിക്കപ്പെട്ട സിനിമയാണ്. പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത സിനിമ. എന്നാൽ രണ്ടു മണിക്കൂർ ദൈർഘ്യം നഷ്ടബോധം ഇല്ലാതെ ചിരിച്ചു രസിച്ചുകൊണ്ട് കണ്ടു തീർക്കാം..

My rating :- 3.5/5

Devi2 trailer https://youtu.be/oC5GTqA-3_8
Sneakpeek https://youtu.be/xJUhhG0n7fI 
Song https://youtu.be/Id7hxLSfp5I.
song making https://youtu.be/no4estkOWM8
Song https://youtu.be/OHmg-8GMqqc

Thursday, May 9, 2019

കീ - ഇന്ന് റിലീസ് ചെയ്യുന്ന ജീവയുടെ ചിത്രം കാണേണ്ട ചിത്രമാകുന്നതിനുള്ള 10 കാരണങ്ങൾ ഇവയാണ്....

ജീവ , ഗോവിന്ദ്പത്മസൂര്യ ,  നിക്കി ഗൽറാണി തുടങ്ങി മലയാളികൾക്ക് പ്രിയങ്കരരായ താരങ്ങൾ അണിനിരക്കുന്ന കീ എന്ന ഈ ചിത്രം ഒരു ഹൈ വോൾട്ടേജ് ത്രില്ലറാണ്....

നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ട്  ഇന്നുമുതൽ തിയറ്ററുകളിലേക്ക്.....
ഈ ചിത്രം കാണേണ്ട ചിത്രമാകുന്നതിനുള്ള 10 കാരണങ്ങൾ ഇവയാണ്....

1. ജീവയുടെ ഹാക്കർ വേഷം

2. ഗോവിന്ദ്പത്മസൂര്യയുടെ വില്ലൻ വേഷം

3. നിക്കി ഗൽറാണിയുടെ യൂത്തിനെ ത്രസിപ്പിക്കുന്ന നായികാവേഷം

4. സൈബർ ക്രൈം പശ്ചാത്തലമാക്കിയ കഥാഗതി.

5. റിലീസിനു മുൻപേ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രമെന്ന ഖ്യാതി.

6. യൂട്യൂബിനെ കീഴടക്കിയ ട്രെയിലർ ടീസറുകൾ.

7. "ആമേൻ, മോശയിലെ കുതിരമീനുകൾ, ഡബിൾബാരൽ, നയൻ"  തുടങ്ങി മലയാളത്തിന് ദൃശ്യവിസ്മയം ഒരുക്കിയ ചായാഗ്രഹകൻ
അഭിനന്ദ് രാമാനുജത്തിന്റെ നാലാമത്തെ തമിഴ് ചിത്രം.

8. ഏവരുടെയും പ്രിയങ്കരനായ സംവിധായകൻ ശെൽവരാഘവന്റെ അസോസിയേറ്റായ കലീസ് [KALEES] ഒരുക്കുന്ന ആദ്യ ചിത്രം.

9. "മിരുതൻ" നിർമ്മിച്ച S മൈക്കിൾ രായപ്പൻ വീണ്ടും നിർമ്മിക്കുന്ന ത്രില്ലർ ചിത്രം.

10. മലയാളികൾക്ക് എന്നും മികച്ച ചിത്രങ്ങൾ മാത്രം സമ്മാനിക്കുന്ന ശിവഗിരി ഫിലിംസ് കേരളത്തിലെത്തിക്കുന്ന മറ്റൊരു തമിഴ് ചിത്രം....


.
.
.
ഇങ്ങനെ എണ്ണിയാൽ തീരാത്ത സവിശേഷതകളുള്ള കീ എന്ന ഈ ചിത്രം ഇന്നുമുതൽ നിങ്ങളുടെ അടുത്ത തിയേറ്ററുകളിൽ എത്തുകയാണ്.
നിരാശപ്പെടുത്തില്ല എന്ന ഉറപ്പും നല്ലൊരു ത്രില്ലിംഗ് അനുഭവമായിരിക്കുമെന്ന വിശ്വാസവും പ്രതീക്ഷയും ചിത്രത്തിന് നൽകിക്കൊണ്ട് എല്ലാവരെയും തീയറ്ററിലേക്ക് ക്ഷണിക്കുന്നു...

KEE
#Jeeva #govindPathmasurya #NikkiGalrani #KALEES #AbhinandRamanujam #S_MichelRayappan #SivagiriFilms #todayRelease #May10 #watch&ShareURopinions VISMAYAM

Tuesday, May 7, 2019

കീ - കിടുക്കാച്ചി ത്രില്ലറുമായ് GPയും ജീവയും മെയ് 10 മുതൽ തിയേറ്ററുകളിലേക്ക്..

2 DAYS TO GO

   KEE....
         
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരൻ "ഗോവിന്ദ് പത്മസൂര്യയും" ഇഷ്ടതാരം "ജീവയും" നേർക്കുനേർ ഒന്നിക്കുന്ന സൈബർ ക്രൈം പശ്ചാത്തലമാക്കിയ ത്രില്ലർ ചിത്രം #കീ [KEE] രണ്ടു ദിവസങ്ങൾക്കപ്പുറം മെയ് 10ന് തിയേറ്ററുകളിലേക്ക്...


THE HACKERS' HE AIMS AT YOU!

എന്തിനും ഏതിനും സ്മാർട്ട്ഫോൺ എന്ന ലൈഫ്സ്റ്റൈൽ ഗുണത്തേക്കാളേറെ വരുത്തിവെക്കുന്ന ദോഷങ്ങളെ കുറിച്ച് ഈ തലമുറ ഓർക്കുന്നുവോ?

ഹാക്കേഴ്സ് ചതിക്കുഴികൾ ഒരുക്കുന്നത് മരണത്തിലേക്ക് കൂടിയാണ്....

KEE # നല്ല കിണ്ണം കാച്ചിയ ത്രില്ലർ അനുഭവത്തിന് മെയ് 10 വരെ കാത്തിരിക്കാം!!!
അണിയറയിൽ കേട്ടത് ശരിയാണെങ്കിൽ
സമീപകാലത്തെ അത്യുഗ്രൻ ത്രില്ലറാണ് വരാനിരിക്കുന്നത്.


Trailer Link:- [ https://youtu.be/XTnFdQJAQ6I ]
#waiting #ultra #mass #thriller
#jeeva #GovindPathmasurya #nikkiGalrani #may10 #release #ShivagiriFilms

മെയ് 10ന് സ്വപ്നരാജ്യം തിയേറ്ററുകളിലേക്ക്....

കുടുംബ പ്രേക്ഷകർ കാത്തിരുന്ന ചിത്രം സ്വപ്നരാജ്യം തീയറ്ററുകളിലേക്ക്.


മികച്ച കഥയിൽ ഒരുങ്ങുന്ന നല്ല ചിത്രങ്ങളുടെ അഭാവം മലയാള സിനിമ-ഇൻഡസ്ട്രിയിൽ വരുത്തിവെക്കുന്നത് വലിയ നഷ്ടങ്ങളാണ്.

കോടികളുടെ കിലുക്കമോ മെഗാ-താരസമ്പന്നതയുടെ പൊലിപ്പിക്കലോ ഇല്ലാതെ മലയാളിക്ക് സുപരിചിതരായ ഇഷ്ടതാരങ്ങളുടെ പ്രകടന മികവും അതിനൊപ്പം കിടപിടിക്കുന്ന ആശയ മികവും ഒന്നിക്കുന്ന കൊച്ചു ചിത്രങ്ങളുടെേ തിരിച്ചുവരവ്  മലയാളത്തിന് ഉണ്ടാകേണ്ടതുണ്ട്..
അത്തരമൊരു കാൽവെപ്പാണ് രഞ്ജി വിജയൻ ഒരുക്കിയ സ്വപ്നരാജ്യം.

സ്വപ്നം കാണാത്ത ആളുകൾ ഉണ്ടാകില്ല. സ്വപ്നങ്ങളുടെ പുറകെ പോകുന്നവരും  നമുക്കുചുറ്റുമുണ്ട്. സാധാരണക്കാരന്റെ ജീവിതത്തിലൂടെ കഥ പറയുന്ന ഈ ചിത്രം എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുംവിധമാണ് ഒരുക്കിയത്.
അതുകൊണ്ടുതന്നെ മെയ് 10ന് റിലീസ് ചെയ്യുന്ന ഈ ചിത്രം തിയേറ്ററുകളിൽ നിന്നും തന്നെ എല്ലാവരും കാണുക.
സ്വപ്നരാജ്യം  സപ്പോർട്ട് ചെയ്യേണ്ടത് നമ്മുടെ കടമ കൂടിയാണ്...
ചിത്രം ഇഷ്ടപ്പെടും തീർച്ച....

S W A P N A R A J Y A M
#RanjiVijayan #KVvijayan #Jagatheesh #sunilSugadha #BonyAssanar #HighHopesFilmFactory
#May10 #Kerala #release

Sunday, May 5, 2019

യുവത്വത്തിൻറെ ആഘോഷവും ഒപ്പം എല്ലാം ഒത്തിണങ്ങിയ കളർഫുൾ എന്റർട്രെയിനിങ് ത്രില്ലിംഗ് അനുഭവവും സമ്മാനിച്ചുകൊണ്ട് ശിവകാർത്തികേയൻ നയൻതാര താരജോഡിയുടെ ഏറ്റവും പുതിയ ചിത്രം Mr. LOCAL റിലീസിംഗിന് എത്തുന്നു...

ഇന്ന് പുറത്തിറങ്ങിയ ട്രെയിലറിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇടക്കാലത്ത് അന്യംനിന്നുപോയ താരമാമാങ്കത്തിന് കൂടുതൽ കരുത്തേകി കൊണ്ടാണ് ചിത്രം കഥ പറയുന്നു എന്നാണ് സൂചന...

തട്ടുപൊളിപ്പൻ ആക്ഷൻ രംഗങ്ങളും ഹിപ്ഹോപ് തമിഴയുടെ മനംമയക്കുന്ന സംഗീതവും കൂടെ ഇഷ്ടതാരങ്ങളുടെ പ്രകടന മികവും തുടങ്ങി മെയ് 17ന് തീയറ്ററുകളെ  പൂരപറമ്പ് ആക്കാൻ മിസ്റ്റർ ലോക്കൽ എത്തുന്നു എന്ന വാർത്ത ആരാധക ലക്ഷങ്ങളെ  കോരിത്തരിപ്പിക്കുന്നതായിരുന്നു...

തമിഴ് ആരാധകരെ കൂടാതെ ഇങ്ങ് കേരളത്തിലും പ്രേക്ഷക പ്രീതിയുള്ള ശിവകാർത്തികേയനും ഇന്ത്യയിലെതന്നെ കഴിവുറ്റ നടിയായ കേരളത്തിൻറെ അഭിമാനമായ നയൻതാരയും ഇഞ്ചോടിഞ്ച് പോരാടുന്ന ഈ ആഘോഷ കാഴ്ചയെ  കാത്തിരിക്കുകയാണ്.

മിസ്റ്റർ ലോക്കൽ😘
ട്രെയിലർ കാണാംhttps://youtu.be/In0mOb_sJic